web analytics

ശബരിമല തീർത്ഥാടകർക്കായി സ്‍പെഷ്യൽ ട്രെയിനുകളും കൂടുതൽ സ്റ്റോപ്പുകളും; കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ സ്‌റ്റേഷനുകളിൽ വിപുലമായ ഒരുക്കങ്ങൾ

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി സ്‍പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ.

ഇതരസംസ്ഥാനത്ത് നിന്നുൾപ്പെടെയുള്ള ഭക്തരുടെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേയുടെ സ്‍പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്.

കോട്ടയം, ചങ്ങനാശേരി, ചെങ്ങന്നൂർ സ്റ്റേഷനുകളിലെ തിരക്ക് പരി​ഗണിച്ചാണ് കൂടുതൽ സർവീസുകൾ അനുവ​ദിച്ചിരിക്കുന്നത്.

കൂടുതൽ സ്റ്റോപ്പുകളും ദക്ഷിണ റെയിൽവേ അനുവദിച്ചിട്ടുണ്ട്. നിലവിൽ ഏഴ് ട്രെയിനുകൾ സർവീസ് തുടങ്ങി. കൂടുതൽ സർവീസുകൾ ഉടൻ അനുവദിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിൽ നിന്നും എത്തുന്ന ഭക്തർക്ക് ആശ്വാസം നൽകുന്നതാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം.

16 മുതലാണ് മണ്ഡലകാലം തുടങ്ങുന്നത്. 15 മുതലാണ് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. ജനുവരി 20 വരെയാണ് നിലവിൽ സർവ്വീസുകൾ അനുവദിച്ചത്.

ട്രെയിനുകൾക്ക് പുറമേ ശബരിമല തീർത്ഥാടകർക്കായി കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ സ്‌റ്റേഷനുകളിൽ വിപുലമായ ഒരുക്കങ്ങളാണ് റെയിൽവേ നടത്തിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

Related Articles

Popular Categories

spot_imgspot_img