പത്തനംതിട്ട: ഫ്ലാറ്റിലെ മുറിയിൽ വാതിലിനും കട്ടിളക്കും ഇടയിൽ കൈ കുടുങ്ങിയ പിഞ്ചുകുഞ്ഞിന് രക്ഷകരായി ഫയര്‍ഫോഴ്സ്. ഒരു വയസും 3 മാസവും മാത്രം പ്രായമായ കുഞ്ഞിൻ്റെ കൈവിരലുകളാണ് വാതിലിനിടയിൽ കുടുങ്ങിയത്.
കൈ കുടുങ്ങിയപ്പോൾ തന്നെ മാതാപിതാക്കൾ വിരലുകൾ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുരുന്നിന്റെ കരച്ചിലിനിടയിലും പരിക്കേൽക്കാതെ വിരൽ പുറത്തെടുക്കാൻ ശ്രദ്ധിച്ചു. തുടര്‍ന്നാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്.
പത്തനംതിട്ട ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. സാബുവിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനാ അംഗങ്ങൾ എത്തി യാതൊരു പരിക്കും കൂടാതെ കുട്ടിയുടെ കൈവിരൽ പുറത്തെടുത്തു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ് രഞ്ജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ നൗഷാദ്, എസ് ഫ്രാൻസിസ്, എ രഞ്ജിത്ത്,വി ഷൈജു, എൻആര്‍ തൻസീർ, കെആര്‍ വിഷ്ണു എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.
പ്രമാടം പഞ്ചായത്തിലെ അമ്മൂമ്മത്തോട് വലിയവിളയിൽ അഭിജത് സാറാ അൽവിന്റെ കൈവിരലുകളാണ് വാതിലിനിടയിൽ കുടുങ്ങിയത്.
എസ്ബിഐ കുമ്പഴ ബ്രാഞ്ചിലെ ജീവനക്കാരനായ അടൂർ സ്വദേശി ആൽവിൻ പി കോശിയുടെയും അനീന അന്ന രാജന്റെയു മകളാണ് അഭിജത്.