ചാരുംമൂട്: കൊല്ലത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയ മധ്യവയസ്കന്റെ കൈ കാട്ടുപന്നി കടിച്ചുമുറിച്ചു. കരിമുളയ്ക്കൽ മാമ്മൂട് സ്വദേശി ഉത്തമനാണ് (55) പരിക്കേറ്റത്.
ഉത്തമൻ്റെ ഇടതു കൈയാണ് പന്നി കടിച്ചുമുറിച്ചത്. കരച്ചിൽ കേട്ട് എത്തിയസമീപവാസികളാണ് ഉത്തമനെ പന്നിയുടെ ആക്രമത്തിൽ നിന്ന് രക്ഷിച്ചത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പന്നി ഒരു ബൈക്ക് യാത്രികനെയും ആക്രമിച്ചു.