സംസ്ഥാനത്തെ ലിഫ്റ്റുകളുടേയും, എസ്കലേറ്ററുകളുടേയും കാലഹരണപ്പെട്ട ലൈസൻസ് പുതുക്കി നൽകുന്നതിനുള്ള അപേക്ഷാ കാലാവധി നവംബർ 30 വരെ നീട്ടി. ഇതിനായി ലിഫ്റ്റ്/എസ്കലേറ്റർ ഒന്നിന് 3310/- രൂപ അടച്ച് ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ അതാത് ജില്ലാ ഓഫീസുകളിൽ അദാലത്ത് കാലയളവിൽ നൽകണം. Lift license renewal period extended
അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് അതാത് ജില്ല ഇലക്ട്രിക്കൽ ഇൻസ്പെക്ടറിൽ നിന്ന് ലഭിക്കും. സർക്കാർ നൽകിയിട്ടുള്ള ഈ അവസരം ഇതുമായി ബന്ധപ്പെട്ട എല്ലാ ഉപഭോക്താക്കളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന്ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയം അറിയിച്ചു.,
ലൈസൻസ് പുതുക്കാത്ത ലിഫ്റ്റുകൾ കേരള ലിഫ്റ്റ് ആന്റ് എസ്കലേറ്റേഴ്സ് ചട്ട പ്രകാരം പ്രവർത്തിപ്പിക്കാൻ പാടില്ല. ഇത്തരത്തിലുള്ള അദാലത്തുകൾ ഇനി ഭാവിയിൽ ഉണ്ടാകാൻ സാധ്യത ഇല്ലാത്തതിനാൽ ഉപഭോക്താക്കൾ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.









