News4media TOP NEWS
ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ ‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം

പരശുരാമന്റെ വ്യാജ വെങ്കല പ്രതിമ; ഉഡുപ്പിയിൽ നിന്നും മുങ്ങിയ പ്രതി പൊങ്ങിയത് കേരളത്തിൽ; കയ്യോടെ പൊക്കി കർണാടക പോലീസ്

പരശുരാമന്റെ വ്യാജ വെങ്കല പ്രതിമ; ഉഡുപ്പിയിൽ നിന്നും മുങ്ങിയ പ്രതി പൊങ്ങിയത് കേരളത്തിൽ; കയ്യോടെ പൊക്കി കർണാടക പോലീസ്
November 11, 2024

ബെംഗളൂരു: ഉഡുപ്പി ബെയ്‌ലൂരിലെ പരശുരാമ തീം പാർക്കിൽ വ്യാജ വെങ്കല പരശുരാമ പ്രതിമ സ്ഥാപിച്ച സംഭവത്തിൽ ശിൽപി കൃഷ്ണ നായിക് കേരളത്തിൽ നിന്നും അറസ്റ്റിലായി. കൃഷ്ണ നായിക് കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ഉഡുപ്പി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വ്യാഴാഴ്ച ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ഇതേതുടർന്ന് നായിക് മാഹിയിലേക്ക് കടക്കുകയും ഇവിടെ ഒളിവിൽ കഴിയുകയുമായിരുന്നു. നായിക്കിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ മാഹിയിൽ വെച്ചാണ് പോലീസ് പിടിയിലായത്.

ക്രിഷ് ആർട്ട് വേൾഡ് എന്ന പ്രസ്ഥാനത്തിന്റെ മേധാവിയാണ് നായിക്. ഉഡുപ്പി നിർമിതി കേന്ദ്രവുമായി ഇദ്ദേഹം കരാറിലേർപ്പെടുകയും തീം പാർക്കിൽ പരശുരാമന്റെ വെങ്കല പ്രതിമ സ്ഥാപിക്കാൻ 1.25 കോടി രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു.

എന്നാൽ വെങ്കല പ്രതിമയ്‌ക്ക് പകരം നായിക് വ്യാജ പ്രതിമ സ്ഥാപിച്ചതായി പിന്നീട് കണ്ടെത്തി. ഇതേതുടർന്ന് നിർമിതി കേന്ദ്രത്തിലെ കൃഷ്ണ ഷെട്ടി നായികിനെതിരെ പോലീസിൽ പരാതി നൽകയായിരുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി...

News4media
  • Kerala
  • News

തന്റെ ഭാര്യ ഷേർലി വളരെ ആരോഗ്യമുള്ള സ്ത്രീയായിരുന്നു, കോവിഡ് വാക്സിൻ എടുത്തശേഷം വൃക്കക്കും ഹൃദയത്തിനു...

News4media
  • Kerala
  • News
  • Top News

‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണി...

News4media
  • India
  • News
  • Top News

ഉഡുപ്പിയില്‍ മലയാളി തീര്‍ത്ഥാടകരുടെ കാര്‍ അപകടത്തില്‍പ്പെട്ടു; സ്ത്രീകളടക്കം 7 പേര്‍ക്ക് പരിക്ക്

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]