സംസ്ഥാനത്ത് പകൽ സമയത്തെ ചൂട് സാധാരണയേക്കാൾ കൂടുന്നതായി റിപ്പോർട്ട്. സാധാരണയിലും മൂന്ന് ഡിഗ്രി സെൽഷ്യസ് കൂടുതലാണ്.Daytime heat is increasing in the state
കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ രണ്ടുദിവസം പകൽ താപനില 35.6 ഡിഗ്രി സെൽഷ്യസായി ഉയർന്നിട്ടുണ്ട്.
ശനിയാഴ്ച ഇടുക്കി, വയനാട്, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളിൽ ഉയർന്ന ചൂട് 35-39 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്വയം നിയന്ത്രിത ചെറുകാലാവസ്ഥ കേന്ദ്രങ്ങളിൽ (എ.ഡബ്ല്യു.എസ്.) വെള്ളിയാഴ്ച ഇടുക്കി, വയനാട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒഴികെയുള്ള എല്ലാ ജില്ലകളിലും 35 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ദിവസങ്ങളിലും പകൽചൂട് കൂടാനാണ് സാധ്യത.