web analytics

പോക്സോ കേസിൽ കുടുങ്ങിയത് 52 അദ്ധ്യാപകർ, വിദ്യാഭ്യാസവകുപ്പ് രഹസ്യാന്വേഷണം തുടങ്ങി

തിരുവനന്തപുരം: വിദ്യാർത്ഥികളോട് ലൈംഗിക അതിക്രമങ്ങൾ കാട്ടിയ 52 അദ്ധ്യാപകർ പോക്സോകേസുകളിൽ കുടുങ്ങി സസ്പെൻഷനിൽ. ഇത്തരക്കാരെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ് വിജിലൻസ് വിഭാഗം രഹസ്യാന്വേഷണം തുടങ്ങി.

തിരുവനന്തപുരം ജില്ലയിൽ മൂന്ന് അദ്ധ്യാപകർക്കെതിരെ ആരോപണമുണ്ട്. ഒരാൾ രണ്ടുവർഷമായി സസ്പെൻഷനിലാണ്. കായികാദ്ധ്യാപകൻ ഹൈസ്കൂൾ വിദ്യാർത്ഥിയായ ആൺകുട്ടിയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം കാട്ടി.

പ്രതിരോധിച്ച കുട്ടിയെ പിന്തുടർന്ന് ആക്രമിച്ചു. ഇയാളെ അറസ്റ്റുചെയ്‌തു. നേമത്ത് ഒരു സ്കൂളിൽ ആറ് കുട്ടികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ അദ്ധ്യാപകനെതിരെ ഇന്നലെ പൊലീസ് പോക്സോ കേസെടുത്തു.

ഇയാൾ കസ്റ്റഡിയിലാണെന്ന് സൂചനയുണ്ട്. ശമ്പളം രണ്ടുവർഷത്തേക്ക് തടയുക, പ്രൊമോഷൻ റദ്ദാക്കൽ, സാധാരണ താക്കീത്, സർവീസ് ബുക്കിൽ രേഖപ്പെടുത്തുന്ന കർശന താക്കീത്, പിരിച്ചുവിടൽ.

ഇവരെ ജോലിയിൽനിന്ന് പിരിച്ചു വിടുന്നതുൾപ്പെടെ കർശന നടപടികൾക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരെ ചുമതലപ്പെടുത്തി.പൊലീസ് കേസില്ലെങ്കിലും കുട്ടി വെളിപ്പെടുത്തുന്ന വിവരങ്ങൾ പ്രഥമാദ്ധ്യാപകൻ വഴി ഡെപ്യൂട്ടി ഡയറക്ടറെ അറിയിക്കാം.

മൂന്ന് മാസത്തിനുള്ളിൽ അന്വേഷിച്ച് നടപടി സ്വീകരിക്കണം. കേരള സിവിൽ സർവീസ് (ക്ലാസിഫിക്കേഷൻ കൺട്രോൾ ആൻഡ് അപ്പീൽ) പ്രകാരമാണ് നടപടി.എൽ.പി, യു.പിതലത്തിൽ എ.ഇ.ഒയും ഹൈസ്കൂൾതലത്തിൽ ഡി.ഇ.ഒയുമാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

എ.ഇ.ഒയുടെ റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ ഡി.ഇ.ഒയും ഡി.ഇ.ഒയുടെ റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ ഡിഡിയും പുനരന്വേഷിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചാർജ് മെമ്മോ നൽകും. ആരോപിതന്റെ പക്ഷം കേട്ടശേഷമാവും നടപടി.

കുട്ടികൾ മാതാപിതാക്കളോടും അദ്ധ്യാപകരോടുമാണ് ദുരനുഭവം തുറന്നുപറയുന്നത്. കുട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നി അദ്ധ്യാപകർ കൗൺസലറുടെ സഹായം തേടുന്നുമുണ്ട്.

കൗൺസലർ ചോദിക്കുമ്പോഴാകും കാര്യങ്ങൾ വെളിപ്പെടുന്നത്. അദ്ധ്യാപകനെ ഉടൻ പുറത്താക്കും. കുട്ടിക്ക് പിന്നീട് പ്രതിയെ മുഖാമുഖം കാണുന്ന മാനസിക ബുദ്ധിമുട്ട് ഒഴിവാക്കാനാണിത്. കുട്ടിയെ സാന്ത്വനിപ്പിക്കാൻ കൗൺസലിംഗും നടത്തും.

കോടതി വെറുതെവിട്ട കേസിലും ഡെപ്യൂട്ടി ഡയറക്ടർക്ക് ശിക്ഷാനടപടി സ്വീകരിക്കാം. മൂന്നുവർഷം മുൻപ് തിരുവനന്തപുരത്ത് പോക്സോ കേസിൽ കോടതി വെറുതെവിട്ട അദ്ധ്യാപകന്റെ ശമ്പളവർദ്ധന തടഞ്ഞിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

Related Articles

Popular Categories

spot_imgspot_img