ഇന്ത്യയിൽത്തന്നെ അത്യപൂർവ്വമായി നടന്നിട്ടുള്ള ഒരു അപസ്മാര ശസ്ത്രക്രിയ ; കോഴിക്കോട് ​ഗവ.മെഡിക്കൽ കോളേജിൽ നടത്തി

ഇന്ത്യയിൽത്തന്നെ അത്യപൂർവ്വമായി നടന്നിട്ടുള്ള ഒരു അപസ്മാര ശസ്ത്രക്രിയ കോഴിക്കോട് ​ഗവ.മെഡിക്കൽ കോളേജിൽ നടത്തി. തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയയായിരുന്നു ഇത്.

തലയോട്ടി തുറന്ന് തലച്ചോറിൽ ഇലക്ട്രോ കോർട്ടിക്കോ ഗ്രാഫ് (ഇ.സി.ഒ.ജി.) ഘടിപ്പിച്ച് വൈദ്യുത ഉത്തേജനത്തിന്റെ അധികതോത് പരിശോധിച്ചുകൊണ്ട് ശസ്ത്രക്രിയ നടത്തുന്നുവെന്നതാണ് പ്രത്യേകത. കേരളത്തിൽ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായാണ് ഈ ശസ്ത്രക്രിയ നടത്തുന്നത്.

വർഷങ്ങളായി അപസ്മാരരോഗത്താൽ ബുദ്ധിമുട്ടുന്ന ഇരുപത്തിയഞ്ച് വയസ്സുകാരിയാണ് തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടർമാർ അറിയിച്ചു.

അപസ്മാരശസ്ത്രക്രിയ പത്തുവർഷംമുമ്പ് ഡോ. ജെയിംസ് ജോസ്, ഡോ. ജേക്കബ് ആലപ്പാട്, ഡോ. രാജീവ് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിച്ചിരുന്നെങ്കിലും ഇലക്ട്രോ കോർട്ടിക്കോ ഗ്രാമിന്റെ സഹായത്തോടെയാകുന്നത് ഇപ്പോഴാണ്.

അപസ്മാരത്തിന് കാരണമായേക്കാവുന്ന തലച്ചോറിലെ പ്രശ്നബാധിതസ്ഥാനം കണ്ടെത്തി, അവിടെ ശസ്ത്രക്രിയ നടത്തി പരിഹാരമുണ്ടാകുകയാണ് ഇതിലൂടെ ചെയ്യുന്നത്. ചില സ്വകാര്യ ആശുപത്രികളിൽ ഇത് ചെയ്യുന്നുണ്ടെങ്കിലും ലക്ഷങ്ങൾ ചെലവുവരുന്ന ശസ്ത്രക്രിയയാണിത്.

വീഡിയോ ഇ.ഇ.ജി., എം.ആർ.ഐ., പെറ്റ് സ്കാൻ, ന്യൂറോ സൈക്കോളജിക്കൽ പരിശോധനകൾ എല്ലാംനടത്തി, അതിലൂടെ അപസ്മാരത്തിന്റെ പ്രഭവകേന്ദ്രം തലച്ചോറിലെ ഒരിടംതന്നെയാണെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ അപസ്മാരശസ്ത്രക്രിയ നടത്തുകയുള്ളൂ. അതോടൊപ്പം ഈ പ്രഭവകേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തുന്നത് കണ്ണ് ഉൾപ്പെടെ ശരീരത്തിന്റെ ഏതെങ്കിലും പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്നുകൂടി വിലയിരുത്തേണ്ടതുണ്ട്.

മെഡിക്കൽ കോളേജ് ന്യൂറോസർജറി വിഭാഗം പ്രൊഫസർ ഡോ. വി.എം. പവിത്രൻ, അസോ. പ്രൊഫ. ഡോ. പി. അബ്ദുൾ ജലീൽ, ന്യൂറോ മെഡിസിൻ വിഭാഗം അസി. പ്രൊഫ. ഡോ. നീത ബാലറാം എന്നിവരുൾപ്പെട്ട സംഘത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ആറുമണിക്കൂറിലേറെയെടുത്താണ് ശസ്ത്രക്രിയ പൂർത്തീകരിച്ചത്. ന്യൂറോ സർജറി മേധാവി ഡോ. പ്രകാശൻ, ന്യൂറോ മെഡിസിൻ മേധാവി ഡോ. ബീനാ വാസന്തി, അസി. പ്രൊഫസർമാരായ ഡോ. സുഷ, ഡോ. സുഷിഭ എന്നിവർ മേൽനോട്ടം വഹിക്കുകയും ചെയ്തു.

English summary : An epilepsy surgery that has been performed very rarely in India is conducted at Kozhikode Government Medical College.

spot_imgspot_img
spot_imgspot_img

Latest news

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

Other news

കോട്ടുവള്ളിയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് എതിരേവന്ന ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

അമിതവേഗത്തിലെത്തിയ ബൈക്ക് എതിരേവന്ന ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടുവള്ളി -...

കോട്ടയത്ത് പ്രശസ്ത ഹോട്ടൽ ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ചനിലയിൽ

കോട്ടയത്ത് പ്രശസ്ത ഹോട്ടൽ ഉടമയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ. ഇന്ദ്രപ്രസ്ഥ...

ദ്വിദിന സന്ദർശനം; മോദി ഇന്ന് സൗദ്യ അറേബ്യയിലേക്ക്

ദില്ലി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലേക്ക്...

അഹമ്മദാബാദില്‍ ഈസ്റ്റർ ദിനത്തിൽ പള്ളിയിൽ നടന്ന അക്രമം; 6 പ്രതികൾ അറസ്റ്റിൽ

ഗുജറാത്തിലെ അഹമ്മദാബാദില്‍ ഈസ്റ്റർ ദിനത്തിൽ പള്ളിയിൽ നടന്ന പ്രാർത്ഥനയ്ക്കിടെ ശുശ്രൂഷകള്‍ തടസ്സപ്പെടുത്തുകയും...

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ല

പാലക്കാട്: ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട്...

75000 ത്തിനു തൊട്ടരികെ സ്വർണം; പവന് ഇന്ന് കൂടിയത് 2200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണത്തിന്...

Related Articles

Popular Categories

spot_imgspot_img