കൈവിലങ്ങ് സ്വയം ഊരി എടുത്തു; ജ​യി​ലി​ൽ കൊ​ണ്ടു​പോ​വു​ന്ന​തി​നി​ടെ പൊ​ലീ​സി​നെ കബളിപ്പിച്ച് ര​ക്ഷ​പ്പെട്ടത് ക​ഞ്ചാ​വ് കേ​സ് പ്രതി

തി​രൂ​ർ: ക​ഞ്ചാ​വ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യാ​നാ​യി ജ​യി​ലി​ൽ കൊ​ണ്ടു​പോ​വു​ന്ന​തി​നി​ടെ പൊ​ലീ​സി​നെ കബളിപ്പിച്ച് ര​ക്ഷ​പ്പെ​ട്ടു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ അ​ബ്ദു​ല്ല ഷെ​യ്ക്കാ​ണ് (21) പൊ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തേ​ക്ക് ര​ക്ഷ​പ്പെ​ട്ട​ത്.

പ്ര​തി​ക്കാ​യി തി​രൂ​ർ പൊ​ലീ​സ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ തി​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി. കേ​സി​ൽ അ​ബ്ദു​ല്ല ഷെ​യ്ക്കി​നൊ​പ്പം പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ജ​ഹു​റ​ൽ മോ​ണ്ട്ലാ​ലും (31) പി​ടി​യി​ലാ​യി​രു​ന്നു. ഇ​രു​വ​രെ​യും തി​രൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ന്ന​തി​നി​ടെ​യാ​ണ് ഹാ​ൻ​ഡ് ക​ഫി​ൽ​നി​ന്ന് കൈ ​ഊ​രി​യെ​ടു​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് തി​രൂ​ർ പാ​ൻ​ബ​സാ​റി​ൽ​നി​ന്ന് 2.285 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഇ​രു​വ​രും തി​രൂ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

Accused in ganja smuggling case escapes from police custody

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി

കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി....

ഒരു തുള്ളി വെള്ളമില്ല; വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു

പാലക്കാട്: ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട്‌ വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു...

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള സർക്കാർ വിലക്കിനെ വിമർശിച്ചതിന് അറസ്റ്റ് ചെയ്യാൻ ഉത്തരവ്; താലിബാൻ മന്ത്രി രാജ്യംവിട്ടു

പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തിനുള്ള വിലക്കിനെ വിമർശിച്ച താ​ലി​ബാ​ൻ മ​ന്ത്രി​ക്ക് അ​റ​സ്റ്റ് വാ​റ​ന്റ്. താ​ലി​ബാ​ൻ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

കാതുകുത്താനായി അനസ്തേഷ്യ; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ബംഗളൂരു: കർണാടക ഗുണ്ടൽപേട്ടിൽ കാതുകുത്താനായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് പിഞ്ചുകുഞ്ഞ് മരിച്ചു....

Related Articles

Popular Categories

spot_imgspot_img