ചരിത്രത്തിലാദ്യം; ഐറിഷ് പാർലമെന്റിലേക്ക് മത്സരിക്കാൻ മലയാളി വനിത; ഭരണകക്ഷിയുടെ പാനലിൽ മത്സരിക്കുന്നത് പാലാക്കാരി

ഡബ്ലിൻ: ചരിത്രത്തിലാദ്യമായി ഐറിഷ് പാർലമെന്റിലേക്ക് മലയാളി വനിത മത്സര രം​ഗത്ത്. കോട്ടയം പാലാ സ്വദേശിനിയും തിരുവനന്തപുരം പൂജപ്പുര സ്വദേശി ശ്യാം മോ​ഹന്റെ ഭാ​ര്യയുമായ മഞ്ജു ദേവിയാണ് അയർലൻഡിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

രാജ്യത്തെ ഭരണകക്ഷിയായ ഫിനഫാൾ പാർട്ടിയുടെ ഔദ്യോ​ഗിക സ്ഥാനാർത്ഥിയാണ് ഡബ്ലിൻ മാറ്റർ മെസകോഡി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ നഴ്സായ മഞ്ജു ദേവി. പാർട്ടി ഇതുസംബന്ധിച്ച് ഔദ്യോ​ഗിക പ്രഖ്യാപനം നടത്തി.

നിലവിലെ അയർലൻഡ് മന്ത്രിസഭയിലെ ഭവന, തദ്ദേശ വകുപ്പ് മന്ത്രി ഡാരാ ഓ’ ബ്രീന് ഒപ്പം രണ്ടാം സ്ഥാനാർഥിയായാണ് ഡബ്ലിൻ ഫിംഗാൽ ഈസ്റ്റ്‌ മണ്ഡലത്തിൽ മഞ്ജു മത്സരിക്കുക.

ഔദ്യോഗികമായി തീയതി പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഡിസംബർ ആദ്യവാരത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ് പുറത്തു വരുന്ന സൂചനകൾ.

ഇന്ത്യയിലെ ആദ്യകാല കരസേന അംഗങ്ങളിൽ ഒരാളും പരേതനുമായ ഹവിൽദാർ മേജർ കെ എം ബി ആചാരിയാണ് മഞ്ജുവിന്റെ പിതാവ്.1948 ൽ ഡൽഹി – സിംല വയർലെസ് വാർത്താവിനിമയ സംവിധാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച ഇന്ത്യൻ പട്ടാളത്തിലെ 12 അംഗങ്ങളിൽ പ്രമുഖനായിരുന്നു.

1970 ൽ പാലാ അസംബ്ലി മണ്ഡലത്തിൽ കെ എം മാണിക്ക് എതിരെ വിശ്വകർമ്മ സ്ഥാനാർഥിയായി കെ എം ബി ആചാരി മത്സരിച്ചിട്ടുണ്ട്. പാലാ സെന്റ്‌ മേരീസ് സ്കൂൾ, അൽഫോൻസാ കോളേജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മഞ്ജു രാജസ്ഥാനിലെ പിലാനി ബിർളാ സ്കൂൾ ഓഫ് നഴ്സിങിൽ നിന്നും ഒന്നാം റാങ്കോടെയാണ് ജനറൽ നഴ്സിങ് പാസായത്. അവിടെ സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.

ഡൽഹി ഫോർട്ടിസ് എസ്കോർട്സ് ഹാർട്ട്‌ ഇൻസ്റ്റിറ്റ്യൂട്ട്, സൗദി കിങ് ഫൈസൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന് 2005 ലാണ് മഞ്ജുവും കുടുംബവും അയർലൻഡിൽ എത്തുന്നത്. 2016 ൽ ഡബ്ലിൻ ആർസിഎസ്ഐയിൽ നിന്നും നഴ്സിങ് ബിരുദം നേടി.

2022 ൽ ഹ്യൂമൻ സൈക്കോളജിയിൽ ലെവൽ 5 കോഴ്സും പാസായി. അയർലൻഡിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്‌ ആയ ഫിംഗ്ലാസ് ക്രിക്കറ്റ്‌ ക്ലബിന്റെ സ്ഥാപകരിൽ ഒരാളാണ് മഞ്ജു ദേവിയുടെ ഭർത്താവ് ശ്യാം മോഹൻ.

അയർലൻഡ് അണ്ടർ 15 ക്രിക്കറ്റ് ടീമിന് വേണ്ടി മത്സരിച്ചിട്ടുള്ള ദിയ ശ്യം, ടെക്സാക്കോ ചിൽഡ്രൻസ് ആർട്ട് മത്സരത്തിൽ വിജയിയായ ശ്രേയ ശ്യം എന്നിവരാണ് മക്കൾ. അയർലൻഡ് ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി പാർലമെന്റിലേക്ക് പ്രധാന പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയാകുന്നത്.

For the first time in history, a Malayali woman contests for the Irish Parliament

spot_imgspot_img
spot_imgspot_img

Latest news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

Other news

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക്

എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക് പരിക്ക് തിരുവനന്തപുരം: എഎസ്ഐ ഓടിച്ച കാറിടിച്ചു ദമ്പതികൾക്ക്...

Related Articles

Popular Categories

spot_imgspot_img