കെട്ടിട വരാന്തയിൽ ഉറങ്ങിക്കിടന്ന ലോട്ടറി വിൽപ്പനക്കാരന്റെ തലയ്ക്കടിയേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ

പിറവം : പിറവം ടൗണിൽ കെട്ടിട വരാന്തയിൽ ഉറങ്ങിയ ലോട്ടറി വിൽപ്പനക്കാരൻ പാഴൂർ പോഴിമല കോളനിവാസി ഗണേശി (56) ന് തലയ്ക്കടിയേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയി​ലെ സംഭവത്തി​ൽ മാവേലിക്കര നൂറനാട് പുത്തൻവീട്ടിൽ അനിൽകുമാറാ(53) ണ് അറസ്റ്റി​ലായത്. ഇയാൾക്കെതി​രെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.lottery seller Ganesh

പിറവം ടൗണിൽ കടവരാന്തകളിൽ അന്തിയുറങ്ങുന്ന ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഇതിനിടയിലാണ് ഗണേശന് തലയ്ക്ക് അടിയേറ്റത്. അനിൽകുമാറിനും പരിക്കേറ്റു. പഴയ ബസ് സ്റ്റാൻഡ് ഭാഗത്തെ ഇരുനില കെട്ടിടത്തിന്റെ മുകളിലെ വരാന്തയിൽ പിറ്റേന്ന് രാവിലെയാണ് ഗണേശനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ചുമട്ട് തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. രണ്ട് ദിവസം കഴിഞ്ഞാണ് അപകടനില തരണം ചെയ്‌തത്.

ടൗണിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പിറവം ടൗണിൽ ചെറി​യ ജോലികൾ ചെയ്‌ത്‌ കഴിയുന്നയാളാണ് പ്രതി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

spot_imgspot_img
spot_imgspot_img

Latest news

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

Other news

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി

ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി മുംബൈ: ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചുമൂടി യുവതി....

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന

കോടതിയിലെത്തിയ പോലീസുകാരിക്ക് പ്രസവ വേദന തൃശൂർ: പൂർണ ​ഗർഭിണിയായിരുന്നിട്ടും മൊഴിനൽകാനായി കോടതിയിലെത്തി വനിതാ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ്

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ് ഇടുക്കി പുളിയൻമലയ്ക്ക് സമീപം എത്തിയ കരിങ്കുരങ്ങ് ആദ്യമൊക്കെ...

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും

ചെസ് ലോകകപ്പിന് ഇന്ത്യ വേദിയാകും ന്യൂഡൽഹി: ഈ വർഷത്തെ ചെസ് ലോകകപ്പിന് ഇന്ത്യ...

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി

വിഎസ്സിന്റെ വിയോഗം; ഇന്ന് പൊതുഅവധി തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ്...

Related Articles

Popular Categories

spot_imgspot_img