ട്രെയിനിൽ കൊണ്ടുപോകുവാൻ വിലക്കുള്ള സാധനങ്ങളെക്കുറിച്ച് റെയിൽവേ കർശനമായ മുന്നറിയിപ്പ് നൽകി. പടക്കങ്ങളുമായി തീവണ്ടിയിൽ യാത്ര പോകുന്നതിന് റെയിൽവേ നിരോധനം ഏർപ്പെടുത്തി. അപകടസാധ്യത മുൻകൂട്ടി കണ്ട് ഒഴിവാക്കുകയാണ് ഇതിലൂടെ റെയിൽവേ ചെയ്യുന്നത്. പടക്കങ്ങൾ മാത്രമല്ല പടക്കങ്ങൾ പോലെ ഏതെങ്കിലും തരത്തിലുള്ള തീ പിടിക്കുന്ന വസ്തുക്കൾ കൊണ്ടു പോകുന്നതും നിരോധിച്ചു.
പടക്കങ്ങൾ മാത്രമല്ല ഗ്യാസ് സ്റ്റൗ, സിലിണ്ടറുകൾ, കത്തുന്ന രാസവസ്തുക്കൾ, ആസിഡുകൾ, ദുർഗന്ധം വമിക്കുന്ന വസ്തുക്കൾ എന്നിവയും തീവണ്ടിയിൽ കൊണ്ടു പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി. തീവണ്ടിക്ക് കേടുപാടുകൾ ഉണ്ടാക്കാൻ സാധ്യതയുള്ള വസ്തുക്കളും സഹയാത്രികർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിലുള്ള വസ്തുക്കളും കൊണ്ടുപോകുന്നത് നിയമം മൂലം റെയിൽവേ നിരോധിച്ചിട്ടുണ്ട്. തീവണ്ടിയിൽ നിരോധിക്കപ്പെട്ട വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ ഇന്ത്യൻ റെയിൽവേ നിയമത്തിലെ സെക്ഷൻ 164 പ്രകാരം 1000 രൂപ പിഴയോ മൂന്നു വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടു കൂടെയോ ശിക്ഷയായി ലഭിക്കും.
English summary : Don’t carry any of these in your hand while traveling by train ; strict warning from the railways