തൊഴിൽ രഹിതരായ യുവാക്കളെ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിവന്ന യുവതിയെ രാജസ്ഥാൻ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ദേവ്ഗഡിൽ നിന്നുള്ള അഞ്ജു ശർമ്മ എന്ന യുവതിയാണ് ഇത്തരത്തിൽ യുവാക്കളെ പറ്റിച്ചുകൊണ്ടിരുന്നത്. A woman who cheated unemployed youths by promising to give them jobs is arrested
സർക്കാർ ജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് തൊഴിലില്ലാത്ത യുവാക്കളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ യുവതി തട്ടിയെടുത്തതായി റിപ്പോർട്ട് പുറത്തു വന്നിരുന്നു.
ഡൽഹി പോലീസ് ഉദ്യോഗസ്ഥ എന്ന വ്യാജേനയാണ് കഴിഞ്ഞ മൂന്ന് വർഷമായി അഞ്ജു ശർമ്മ തട്ടിപ്പ് നടത്തിയിരുന്നത്. ഡൽഹി പോലീസിൽ ഹെഡ് കോൺസ്റ്റബിളായി ജോലി തരപ്പെടുത്തി നൽകാം എന്ന് പറഞ്ഞ് അർജുൻ ലാൽ എന്ന യുവാവിന്റെ പക്കൽ നിന്ന് അഞ്ജു ശർമ്മ 12.93 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചതാണ് യുവതി കുടുങ്ങാൻ കാരണം.
യുവാക്കളെ ഉപയോഗിച്ച് ഇവർ വി.ഐ.പി. ജീവിതവും നയിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഡൽഹി പോലീസ് ഉദ്യോഗസ്ഥയാണെന്ന തരത്തിലുള്ള വ്യാജ ഐ.ഡി. കാർഡ്, ഡൽഹി പോലീസിന്റെ യൂണിഫോമിലുള്ള ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്തു