web analytics

‘ഞാൻ നിങ്ങളുടെ എംപിയല്ല’; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ബി.ജെ.പി പ്രാദേശിക നേതാവ്

ചങ്ങനാശ്ശേരി: സുരേഷ് ഗോപി Suresh Gopi പാർട്ടി പരിപാടിയിൽ അപമാനിച്ചെന്ന് ബി.ജെ.പി പ്രാദേശിക നേതാവിൻ്റെ പരാതി. വെളളിയാഴ്ച ചങ്ങനാശേരിയിൽ നടന്ന പരിപാടിയിൽ സുരേഷ് ഗോപി ഒരു മണിക്കൂർ നേരത്തെ എത്തിയിരുന്നെങ്കിലും വേദിയിൽ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നാണ് ആക്ഷേപം.

ചങ്ങനാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി കണ്ണൻ പായിപ്പാട് ആണ് പ്രധാനമന്ത്രിക്കു പരാതി നൽകിയത്. ചങ്ങനാശേരിയിൽ നടന്ന പരിപാടിയിൽ സുരേഷ് ഗോപി വേദിയിൽ ഇരിക്കാൻ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.

കേന്ദ്രമന്ത്രി ഒരു മണിക്കൂർ നേരത്തെ എത്തിയെങ്കിലും വേദിയിൽ ഇരുന്നില്ല. നിവേദനം നൽകാൻ എത്തിയവരോട് ‘ഞാൻ നിങ്ങളുടെ എംപി അല്ലെന്ന്’ പറഞ്ഞ് അധിക്ഷേപിച്ചെന്നും കണ്ണൻ പറയുന്നു. കേന്ദ്രമന്ത്രിയുടെ പെരുമാറ്റം അപമാനകരമായെന്നും പരാതിയുണ്ട്. എന്നാൽ പരാതിയെക്കുറിച്ച് അറിവില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.

കഴിഞ്ഞ ദിവസവും സുരേഷ് ഗോപി വാർത്തയിൽ ഇടംപിടിച്ചിരുന്നു. മണ്ണാറശാല ക്ഷേത്രത്തിൽ പുരസ്കാര ദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി ഇറങ്ങാൻ എത്തിയപ്പോൾ വാഹനവ്യൂഹം എത്തിയില്ല. കേന്ദ്രമന്ത്രി കിഴക്കേ നടയിൽ വാഹനം കാത്തുനിന്നപ്പോൾ വാഹനവ്യൂഹം പടിഞ്ഞാറേ നടയിൽ കാത്തുനിന്നു. ക്ഷമകെട്ട സുരേഷ് ഗോപി ഓട്ടോയിൽ കയറി യാത്ര ചെയ്തു. ഒന്നരക്കിലോമീറ്റർ അകലെ ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമീക്ഷേത്രത്തിനു സമീപത്തെ ഹനുമദ്ക്ഷേത്രംവരെ എത്തിയപ്പോൾ വാഹനവ്യൂഹം പിന്നാലെയെത്തി. തുടർന്നാണ് വാഹനത്തിൽ കയറി യാത്രയായത്.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

Related Articles

Popular Categories

spot_imgspot_img