കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

തിരുവനന്തപുരം: കോൺഗ്രസ് നേതാവും കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു. 72 വയസായിരുന്നു. തിരുവല്ല ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.(Lal Varghese kalpakavadi passed away)

ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. 17 വര്‍ഷം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നു. സംഘടനയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കെപിസിസി എക്‌സിക്യൂട്ടിവ് അംഗമാണ്. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗമായിരുന്നു അദ്ദേഹം.

2016-ല്‍ കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോ-ഓര്‍ഡിനേറ്ററായി. 2021-ല്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി രാജ്യസഭയിലേക്കു മത്സരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഹോള്‍ട്ടികോര്‍പ്പ് ചെയര്‍മാനായിരുന്നു. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വര്‍ഗീസ് വൈദ്യന്റെ മകനാണ് ലാല്‍ വര്‍ഗീസ് കല്‍പകവാടി.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

പോലീസുകാർക്കെതിരെ ചുമത്തിയത് ദുർബല വകുപ്പ്

പോലീസുകാർക്കെതിരെ ചുമത്തിയത് ദുർബല വകുപ്പ് തൃശ്ശൂർ:യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്....

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ്

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ് ഓണം കേരളത്തിലെ ഏറ്റവും വലിയ ഉത്സവം മാത്രമല്ല, മലയാളികളുടെ...

നയാരക്കുള്ള എണ്ണ വിതരണം നിർത്തി

നയാരക്കുള്ള എണ്ണ വിതരണം നിർത്തി റിയാദ്: ഇന്ത്യൻ എണ്ണക്കമ്പനിയായ നയാരക്കെതിരെയുള്ള യൂറോപ്യൻ യൂണിയൻ...

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ

ഉത്രാട പാച്ചിൽ വെളളത്തിലാകുമോ? മൂന്നിടത്ത് യെല്ലോ തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും...

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും കോട്ടയം: സംസ്ഥാനത്ത് പാലിന്...

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊല്ലത്ത് ബസും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് മരണം കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന്...

Related Articles

Popular Categories

spot_imgspot_img