മുഖ്യമന്ത്രിക്കൊപ്പം പിണറായിയിൽ പങ്കെടുക്കേണ്ടഔദ്യോഗിക പരിപാടി ഒഴിവാക്കി കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തീരുമാനം. Kannur Collector skipped the official program to attend Pinarayi along with the Chief Minister
കളക്ടർ ഇന്ന് പരിപാടിയിൽ പങ്കെടുക്കുന്നതോടെ പ്രതിഷേധം ഉണ്ടാവുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള പരിപാടിയിൽ നിന്ന് കളക്ടർ പിൻമാറിയത്.
എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടർക്കെതിരെ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇന്നലെ കളക്ടറേറ്റിലേക്ക് യുവജന സംഘടനകളുടെ മാർച്ചും ഉണ്ടായിരുന്നു.
ഇതിനിടെ, എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ മുൻകൂർ ജാമ്യഹർജിയിൽ പിപി ദിവ്യയുടെ ആരോപണങ്ങൾ തള്ളി കണ്ണൂർ സ്വദേശി ഗംഗാധരൻ രംഗത്തെത്തി.
തൻ്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിൽ നിന്ന് നൽകിയ സ്റ്റോപ് മെമ്മോയ്ക്ക് എതിരെയാണ് പരാതി പറഞ്ഞത്. എഡിഎം കൈക്കൂലി വാങ്ങിയതായി താൻ പരാതിയിൽ പറഞ്ഞിട്ടില്ലെന്നു ഗംഗാധരൻ പറഞ്ഞു.