ഫ്ലിപ്‌കാർട് സ്ഥാപകൻ സച്ചിൻ ബൻസലിൻ്റെ ധനകാര്യ സ്ഥാപനമായ നവി ഫിൻസെർവിനെ വിലക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ നൽകിയ പണത്തിന് മേലെ ചുമത്തിയ പലിശ നിരക്ക് കൂടുതാണെന്നും നിയമലംഘനം നടന്നെന്നും റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. Reserve Bank of India bans Navi Finserv
അതേസമയം നിലവിലെ ഉപഭോക്താക്കൾക്കുള്ള സേവനം കമ്പനികൾക്ക് തുടരാമെന്നും ധനശേഖരണവും റിക്കവറി നടപടികൾക്കും തടസമില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിച്ച് ഇക്കാര്യം ബോധ്യപ്പെടുത്തിയാൽ വിലക്ക് പിൻവലിക്കും. ഇതിന് പുറമെ ആശിർവാദ് മൈക്രോ ഫിനാൻസ്, ആരോഹൻ ഫിനാൻഷ്യൽ സർവീസ് എന്നീ കമ്പനികളെയും വിലക്കിയിട്ടുണ്ട്. അതേസമയം കമ്പനികൾക്ക് ആജീവനാന്ത വിലക്കല്ല ഏർപ്പെടുത്തിയതെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.