ഇടുക്കി ഇരട്ടയാർ നാലുമുക്കിൽ വീടിനു തീപിടിച്ച് വീടും 1.8 ടൺ മലഞ്ചരക്ക് വസ്തുക്കളും കത്തിനശിച്ചു. നാലുമുക്ക് ചക്കാലയിൽ ജോസഫ് മത്തായിയുടെ പഴയ വീടിനാണ് തീപിടിച്ചത്. House caught fire in Idukki; 1.8 tons of forest products were burnt
ഈ സമയം ഇവിടെ ഉണ്ടായിരുന്ന ജോലിക്കാരായ അതിഥി തൊഴിലാളികൾ ഓടിമാറിയതിനാൽ ആളപായമുണ്ടായില്ല. സ്റ്റോർ റൂം കൂടിയായ ഇവിടെ റബർഷീറ്റ് ഉണക്കുന്നതിന് പുകയിട്ടതിനെ തുടർന്ന് തീ പടർന്നതാണെന്നാണ് നിഗമനം.
തീ പടർന്നതിനെ തുടർന്ന് കട്ടപ്പനയിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന ഒരു മണിക്കൂറോളം ശ്രമിച്ചതിന്റെ ഭാഗമായാണ് തീയണച്ചത്.
വീട്ടിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 1000 കിലോയോളം കുരുമുളകും 300 കിലോയോളം ഏലക്ക , 500 കിലോയോളം റബർ ഷീറ്റ് , വീട്ടുപകരണങ്ങൾ എന്നിവയെല്ലാം തീപിടുത്തത്തിൽ നശിച്ചു.