2024 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ദക്ഷിണ കൊറിയൻ എഴുത്തുകാരി ഹാൻ കാങ് സ്വന്തമാക്കി. കാവ്യാത്മകവും പരീക്ഷണാത്മകവുമായ രചനാ ശൈലി സമകാലീന ഗദ്യത്തിലെ പുതുമയാണെന്ന് നൊബൈൽ പുരസ്കാര സമിതി അറിയിച്ചു.South Korean writer Han Kang won the Nobel Prize for Literature
ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീവ്രമായ എഴുത്തിനാണ് പുരസ്കാരം.
സോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽ അധ്യാപികയാണ് ഹാൻ കാങ്. മാൻ ബുക്കർ പുരസ്കാരം, യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ ഹാന്‍ കാങ് നേടിയിട്ടുണ്ട്.
ശരീരവും ആത്മാവും, ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഹാൻ കാങ്ങിനു അവബോധം ഉണ്ടെന്നും കമ്മിറ്റി വിലയിരുത്തി.