പാലക്കാട്: നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരികളുമായി പോയ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് പരിക്കേറ്റു. വ്യൂ പോയന്‍റ് കാണാൻ പോയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്.(Jeep overturns; Eight people were injured)
ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിൽപ്പെട്ടവരുടെ കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഏറെ ആളുകൾ എത്തുന്ന നെല്ലിയാമ്പതിയിലെ പ്രധാന കേന്ദ്രത്തിൽ നിന്ന് വിനോദ സഞ്ചാര വകുപ്പ് തന്നെ ഏര്‍പ്പെടുത്തിയ ജീപ്പുകളിലാണ് വ്യൂ പോയന്‍റിലേക്ക് പോകുന്നത്. ഓഫ് റോഡുകളില്‍ വാഹനം ഓടിക്കാൻ പരിചയമുള്ളവരാണ് ജീപ്പ് ഓടിക്കുന്നത്. കുത്തനെയുള്ള ഇറക്കവും ചെളിയും മറ്റും നിറഞ്ഞതാണ് റോഡ്. ശക്തമായ മഴയെ തുടര്‍ന്ന് റോഡിൽ നല്ല രീതിയിൽ തെന്നലുണ്ടായിരുന്നുവെന്നാണ് വിവരം.