ചെന്നൈ: സ്വകാര്യ ബസിൽ ബൈക്കിലിടിച്ച് അപകടം. ബസിനടിയിൽപ്പെട്ട ബൈക്കിന് തീപിടിക്കുകയും ചെയ്തു. അപകടത്തിൽ ഒരാൾ മരിച്ചു. സൂഴയനൂർ സ്വദേശി അരശാങ്കം (57) ആണ് മരിച്ചത്.(Bike accident; one death in tamilnadu)
തമിഴ്നാട്ടിലെ തേനി വീരപാണ്ഡിക്ക് സമീപമാണ് ദാരുണ സംഭവം ഉണ്ടായത്. സ്വകാര്യ ബസിൽ ഇടിച്ച ബൈക്ക് ബസിനടിയിൽ അകപ്പെട്ട് തീപിടിക്കുകയായിരുന്നു. ബസിനും തീപിടിച്ചെങ്കിലും ആർക്കും പരിക്കില്ല.
സംഭവ സ്ഥലത്ത് പൊലീസെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.