ഹൈന്ദവ സംഘടനകളോടും അയ്യപ്പഭക്തന്മാരോടും അഭിപ്രായം തേടിയില്ല; ശബരിമല തീർത്ഥാടക നിയന്ത്രണം; എരുമേലിയിൽ കുറി തൊടാൻ ടെണ്ടർ വിളിച്ച മണ്ടൻ തീരുമാനം പോലെ തന്നെയെന്ന് വി എച്ച് പി

കൊച്ചി: ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണം വെർച്വൽ ബുക്കിംഗ് വഴി എൺപതിനായിരം ആയി നിജപ്പെടുത്താൻ എടുത്ത സർക്കാർ നടപടി തീർത്തും തീർത്തും തെറ്റാണ് എന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ.The number of pilgrims at Sabarimala to reach 80 thousand through virtual booking

ദിവസങ്ങളോളം കഠിന വ്രതമനുഷ്ഠിച്ച് ശബരിമലയിൽ എത്തിച്ചേരുന്ന ഭക്തരെ വെർച്ചൽ ക്യൂവിൽ ബുക്ക് ചെയ്തില്ല എന്ന കാരണത്താൽ ദർശനം നിഷേധിക്കാനുള്ള സർക്കാർ തീരുമാനം വളരെയധികം ദോഷം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മതാനുഷ്ടാനം ഒരു ഭക്തന്റെ ഭരണഘടന അനുശാസിക്കുന്ന അവകാശം കൂടിയാണ്, വെർച്ചൽ ബുക്കിങ്ങിനെ പറ്റി അറിയാതെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന അയ്യപ്പഭക്തന്മാർക്ക് സർക്കാർ തീരുമാനം വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കും.

ഹൈന്ദവ സംഘടനകളോടും അയ്യപ്പഭക്തന്മാരോടും അഭിപ്രായം തേടാതെ നടപ്പാക്കിയ ഈ സംവിധാനം പരിഷ്കരിച്ചില്ലായെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അത് ശബരിമലയെ വീണ്ടും വിവാദ കേന്ദ്രമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല തീർത്ഥാടനകാലം എന്ന് പറയുന്നത് ഒരു നിയന്ത്രിതമായ കാലഘട്ടമാണ് ആ കാലഘട്ടത്തിനെ തിരുപ്പതി ദർശനത്തിന് തുല്യമാക്കാനുള്ള തീരുമാനം തീർത്തും തെറ്റാണ്.

തിരുപ്പതി ക്ഷേത്രം വർഷം മുഴുവൻ ദർശന സൗകര്യമുള്ള ക്ഷേത്രമാണ്, എന്നാൽ മണ്ഡലകാലത്ത് മാത്രമാണ് ശബരിമലയിൽ ആ സൗകര്യം ഉള്ളത്. ആ സമയത്ത് എത്തിച്ചേരുന്ന ഭക്തന്മാർക്ക് എല്ലാവർക്കും തന്നെ ദർശനം ഒരുക്കിക്കൊടുക്കാനുള്ള ശാസ്ത്രീയ വ്യവസ്ഥകൾ ചെയ്യാതെ മണ്ടൻ തീരുമാനമെടുത്ത് സർക്കാർ വീണ്ടും ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്തുകയാണ്.

എരുമേലിയിൽ കുറി തൊടിക്കുന്നതിനു വേണ്ടി ടെണ്ടർ വിളിച്ച മണ്ടൻ തീരുമാനം പിൻവലിക്കാൻ ഉണ്ടായ സാഹചര്യം പോലെ തന്നെ ശബരിമലയിലെ നിലവിലെ ഈ തീരുമാനവും പിൻവലിക്കാൻ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും തയ്യാറായില്ല എങ്കിൽ അയ്യപ്പഭക്തന്മാരെ അണിനിരത്തിക്കൊണ്ട് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

Other news

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി

വിരുഷ്‌കയെ കഫെയിൽ നിന്നും പുറത്താക്കി ക്രിക്കറ്റിന്റെ രാജകുമാരനും ബോളിവുഡിന്റെ റാണിയും – വിരാട്...

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം

കുടിച്ചാൽ ഫിറ്റാവുന്ന അരിഷ്ടം തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ പൂവാറിൽ, കഴിഞ്ഞ ദിവസങ്ങളിലായി...

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സി പി...

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്….

ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്…. പലിശക്കാർക്കെതിരെ ഓപ്പറേഷൻ...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

Related Articles

Popular Categories

spot_imgspot_img