web analytics

സഹപ്രവർത്തകയെ പീഡിപ്പിച്ച കേസ്; നൃത്തസംവിധായകന്‍ ജാനി മാസ്റ്ററുടെ നാഷണല്‍ അവാര്‍ഡ് റദ്ദാക്കി കേന്ദ്രം, ക്ഷണം പിൻവലിച്ചു

ന്യൂഡൽഹി: തെലുങ്ക് നൃത്തസംവിധായകന്‍ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റര്‍ക്ക് പ്രഖ്യാപിച്ച ദേശീയ അവാര്‍ഡ് കേന്ദ്രം റദ്ദാക്കി. സഹപ്രവര്‍ത്തകയായ 21-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതോടെയാണ് നടപടി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അവാര്‍ഡ് റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.(Choreographer Janni Master`s National Award Revoked After Sexual Assault Charges)

‘മേഘം കറുക്കാത’ എന്ന ചിത്രത്തിലെ ‘തിരുചിട്രമ്പലം’ പാട്ടിന്റെ നൃത്തസംവിധാനത്തിനാണ് ജാനി മാസ്റ്റര്‍ക്ക് ദേശിയ അവാര്‍ഡ് ലഭിച്ചത്. ഷൈഖ് ജാനി ബാഷയ്‌ക്കെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണത്തിന്റെ ഗൗരവവും നടപടികളും കണക്കിലെടുത്ത് അദ്ദേഹത്തിന് പ്രഖ്യാപിച്ച 2022-ലെ മികച്ച നൃത്തസംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കാന്‍ തീരുമാനിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്‍ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയും നാഷണല്‍ ഫിലിം അവാര്‍ഡ് സെല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. കൂടാതെ ഒക്ടോബര്‍ എട്ടിന് ന്യുഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിനുള്ള ക്ഷണം പിന്‍വലിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ദേശീയ അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ജാനി മാസ്റ്റര്‍ ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് ഐ ആന്‍ഡ് ബി മന്ത്രാലയത്തിന്റെ അറിയിപ്പ്. സെപ്റ്റംബര്‍ മാസം 16-നാണ് ജാനി മാസ്റ്റര്‍ക്കെതിരേ യുവതി ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തിയത്. തുടർന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19-നാണ് സൈബരാബാദ് പോലീസ് ഗോവയില്‍ വെച്ചാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്.

ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്നു പരാതിക്കാരിയായ യുവതി. സിനിമ ചിത്രീകരണത്തിനിടെ ചെന്നൈ, മുംബൈ, ഹൈദരാബാദ് മുതലായ സ്ഥലങ്ങളില്‍ വെച്ച് ജാനി മാസ്റ്റര്‍ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ നര്‍സിങ്കിയിലുള്ള വസതിയില്‍വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2...

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും തിരുവനന്തപുരം:ജയറാം...

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

Other news

ആന്റണി രാജുവിന്റെ വിധി ഇന്ന്! എംഎൽഎ കുപ്പായം തിരികെ കിട്ടുമോ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആ നിർണ്ണായക ഉത്തരവ്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വൻ ഭൂകമ്പങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഒരു കോടതി വിധിയിലേക്ക്...

കൊച്ചിയിൽ ജുവലറി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് ലഡാക്കിലെ സൈനികൻ

കൊച്ചിയിൽ ജുവലറി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചത് ലഡാക്കിലെ സൈനികൻ കൊച്ചി: മൂന്ന്...

എടാ പാപി… ഇത്രയും ഒരുങ്ങി വന്നിട്ട് പൂ കൊള്ളാമെന്നോ? അവാർഡ് നേട്ടത്തിനിടയിലും ആരാധകരെ ചിരിപ്പിച്ച് കീർത്തി സുരേഷ്

എടാ പാപി… ഇത്രയും ഒരുങ്ങി വന്നിട്ട് പൂ കൊള്ളാമെന്നോ? അവാർഡ് നേട്ടത്തിനിടയിലും...

മറ്റ് രാജ്യങ്ങളിലാണെങ്കിൽ ഇത്തരം അനാസ്ഥയ്ക്ക് മാതാപിതാക്കൾ ജയിലിലാകുമായിരുന്നു

മറ്റ് രാജ്യങ്ങളിലാണെങ്കിൽ ഇത്തരം അനാസ്ഥയ്ക്ക് മാതാപിതാക്കൾ ജയിലിലാകുമായിരുന്നു വാഹനാപകടത്തിൽ മരണപ്പെട്ട് സംസ്ഥാനത്തിലെ ഏറ്റവും...

ബജറ്റ് വിഹിതമില്ല, ധനകാര്യ അനുമതിയില്ല; സർക്കാരിന് കനത്ത തിരിച്ചടിയുമായി നവകേരള സർവേയ്ക്ക് ഹൈക്കോടതിയുടെ ചുവപ്പുനാട

നവകേരള സർവേയ്ക്ക് ഹൈക്കോടതിയുടെ ചുവപ്പുനാട സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായി പ്രഖ്യാപിക്കപ്പെട്ട നവകേരള...

Related Articles

Popular Categories

spot_imgspot_img