ഛത്തീസ്ഗഢിൽ എസ്.ബി.ഐ. യുടേത് എന്ന് തോന്നിക്കുന്ന വ്യാജ ശാഖ തുറന്ന് തട്ടിപ്പുകാർ കൈക്കലാക്കിയത് ലക്ഷങ്ങൾ. റായ്പൂർ ശക്തിജില്ലയിലെ ഛപോര ഗ്രാമത്തിലാണ് സംഭവം. SBI Fraudsters stole lakhs by opening a fake branch that appeared to belong to.
ഒറ്റനോട്ടത്തിൽ എസ്.ബി.ഐ.യുടേത് എന്ന് തോന്നിക്കുന്ന ശാഖയും ഇടപാടുകാർക്കുള്ള ചെല്ലാൻ ഫോമുകളും എല്ലാം തട്ടിപ്പുകാർ ഒരുക്കി. നാട്ടുകാർ പണം നിക്ഷേപിക്കാനും ജോലി ലഭിക്കാനായി ബാങ്ക് അധികൃതർക്ക് പണം നൽകാനും തുടങ്ങി.
എന്നാൽ പ്രവർത്തനത്തിൽ സംശയം തോന്നിയ ഗ്രാമത്തിലെ ഒരു യുവാവ് എസ്.ബി.ഐ. അധികൃതരെ വിവരം അറിയിച്ചതോടെയാണ് തട്ടിപ്പ് പൊളിഞ്ഞത്. പോലീസും എസ്.ബി.ഐ. അധികൃതരും നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകൾ മനസിലായത്.
10 ദിവസത്തോളം വ്യാജ ശാഖ പ്രവർത്തിച്ചു. ബാങ്കിൽ നിയമനം ലഭിച്ച ജീവനക്കാർക്ക് ബാങ്കിന്റെ മുദ്രയുള്ള അപ്പോയ്ൻമെന്റ് ലെറ്ററും ലഭിച്ചിരുന്നു. പ്രതികൾ ഒളിവിലാണ്.