കൊച്ചി: വല്ലാര്‍പ്പാടത്ത് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് ഉണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്. മുളവുകാട് പൊലീസാണ് കേസെടുത്തത്. അപകടകരമായ നിലയില്‍ വാഹനം ഓടിച്ചതിനാണ് നടപടി.(Vallarpadam bus accident; police case against driver)
അപകടത്തില്‍ ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് ബസില്‍ പരിശോധന നടത്തിയശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുക. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് സമീപം അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട ബസ് ആംബുലന്‍സിലും ബൈക്കുകളിലും ഇടിച്ചു. തുടർന്ന് കണ്ടെയിനറില്‍ ഇടിച്ചാണ് ബസ് നിര്‍ത്തിയത്.
ആംബുലന്‍സിലെ രോഗിയും ബസ്സിലെ യാത്രക്കാരും അടക്കം പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിന് ബ്രേക്ക് നഷ്ടപ്പെട്ട് ഡ്രൈവര്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്ന വീഡിയോ പുറത്തു വന്നിരുന്നു.