കോയമ്പത്തൂര്‍: കോയമ്പത്തൂരിൽ വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് പരിശോധന. ലഹരിവസ്തുക്കള്‍ കൈവശംവെച്ച രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ പിടിയിലായി. ഇവരില്‍നിന്നും 100 ഗ്രാം കഞ്ചാവ്, ഒരു ഗ്രാം മെത്താം ഫെറ്റാമൈന്‍, ഒരു എല്‍.എസ്.ഡി. സ്റ്റാമ്പ്, നിരോധിത പുകയില ഉത്പന്നങ്ങള്‍, നാല് ഇരുചക്ര വാഹനങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.(police raid in coimbatore students hostels and rented house)
പോലീസ് കമ്മിഷണര്‍ വി. ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണര്‍മാരായ ആര്‍. സ്റ്റാലിന്‍, ശരവണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കുനിയംമുത്തൂര്‍, സുന്ദരാപുരം, ശരവണംപട്ടി പോലീസ് സ്റ്റേഷന്‍ പരിധികളിലുള്ള ഹോസ്റ്റലുകള്‍, വീടുകള്‍ എന്നിവയുള്‍പ്പെടെ 40 ഓളം സ്ഥലങ്ങളില്‍ 425 പോലീസുകാര്‍ ഉള്‍പ്പെട്ട സംഘമാണ് തിരച്ചില്‍ നടത്തിയത്.
ചെന്നൈയില്‍ മുന്‍പ് പോലീസ് നടത്തിയ മാതൃകയിലാണ് ഇത്തരമൊരു പരിശോധന ഇവിടെയും നടത്തിയത്.