യോജിച്ച വരനെ കിട്ടാത്തതിനാൽ സ്വയം വിവാഹം ചെയ്ത് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടിയ യുവതി ജീവനൊടുക്കി. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ തുര്‍ക്കി സ്വദേശിയായ ടിക് ടോക് താരം കുബ്ര അക്യുതും ആണ് ആത്മഹത്യ ചെയ്തത്. ടിക് ടോക്കില്‍ ഒരുമില്യണിലേറെയും ഇന്‍സ്റ്റഗ്രാമില്‍ രണ്ടരലക്ഷത്തോളം പേരും കുബ്രയെ ഫോളോ ചെയ്യുന്നുണ്ട്. A social media influencer committed suicide
ശരീരഭാരം വര്‍ധിപ്പിക്കാന്‍ കഴിയുന്നില്ലെന്ന ആശങ്കയാണ് സമൂഹമാധ്യമങ്ങളില്‍ കുബ്ര അവസാനം പങ്കുവെച്ചത്. എനിക്ക് എന്റെ ഊര്‍ജം നേടാനായി. എന്നാല്‍ ഭാരം വര്‍ധിപ്പിക്കാനായില്ല.
എല്ലാ ദിവസവും ഓരോ കിലോഗ്രാം ഭാരം കുറയുന്നു. എന്തുചെയ്യണമെന്ന് അറിയില്ല. അടിയന്തരമായി എനിക്ക് ശരീരഭാരം വര്‍ധിപ്പിക്കണം, ഇതായിരുന്നു കുബ്രയുടെ കുറിപ്പ്.
സുല്‍ത്താന്‍ബെയ്‌ലി ജില്ലയിലെ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍നിന്ന് ചാടിയാണ് യുവതി ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. അനുയോജ്യനായ വരനെ കിട്ടാത്തതിനാല്‍ സ്വയം വിവാഹം ചെയ്തുവെന്ന് പറഞ്ഞ് വിവാഹചടങ്ങിന്റെ ദൃശ്യങ്ങള്‍ കുബ്ര പങ്കുവെച്ചത് വൈറലായിരുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)