വ്യാഴാഴ്ച വൈകിട്ട് പൂജ വച്ചാല്‍ വെള്ളിയും ശനിയും കഴിഞ്ഞ് ഞായറാഴ്ച രാവിലെയേ പൂജ എടുക്കാന്‍ പറ്റൂ…നവരാത്രി വ്രതം നോറ്റ് പാഠപുസ്തകങ്ങളും പണിയായുധങ്ങളും പൂജ വെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ

വീണ്ടുമൊരു നവരാത്രിക്കാലമെത്തി. നവരാത്രി വ്രതം നോറ്റ് പാഠപുസ്തകങ്ങളും പണിയായുധങ്ങളും പൂജ വെയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ.Devotees are preparing to worship Navratri Vratam note textbooks and work tools

ദുർഗാഷ്ടമിദിനത്തിൽ സരസ്വതീ ദേവിയെ സങ്കല്‍പ്പിച്ചാണ് പൂജവയ്‌പ്പ് നടത്തുന്നത്. വിദ്യാർഥികൾ അവരുടെ പഠന സാമഗ്രികള്‍ പൂജവയ്‌ക്കുമ്പോള്‍ ജോലി ചെയ്യുന്നവര്‍ അവരുടെ വസ്തുക്കള്‍, ആയുധങ്ങള്‍ എന്നിവയാണ് പൂജ വയ്‌ക്കുന്നത്.

സ്വന്തം വീട്ടിലോ ക്ഷേത്രങ്ങളിലോ പ്രത്യേകം ഒരുക്കിയ ഇടങ്ങളിലാണ് പൂജവയ്‌ക്കേണ്ടത്. ഞായറാഴ്‌ച വൈകുന്നേരം അഞ്ച് മണിയ്‌ക്ക് ശേഷമാണ് പൂജവയ്‌ക്കാൻ അനുയോജ്യമായ സമയം. അസ്‌തമയത്തിന് അഷ്‌ടമി തിഥി വരുന്ന സമയമാണ് കൃത്യമായി ഇതിനുള്ള സമയം ആരംഭിക്കുന്നത്. ഇത്തരത്തില്‍ അഷ്‌ടമി തിഥി വരാത്ത ദിവസങ്ങളില്‍ അതിന് മുൻപുള്ള ദിവസം പൂജവയ്‌ക്കണം എന്നാണ് നിർദേശിച്ചിട്ടുള്ളത്.

എന്ത് പൂജ വയ്ക്കണം?

വിദ്യാർഥികൾ അവരുടെ പുസ്തകങ്ങളും പഠനോപകാരങ്ങളെല്ലാം തന്നെ പൂജയ്ക്കു വയ്ക്കണമെന്ന് പറയപ്പെടുന്നു. മുതിർന്നവർ ഭഗവത്‌ ഗീത, നാരായണീയം, ഭാഗവതം, രാമായണം തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങൾ പൂജ വയ്ക്കാവുന്നതാണ്. കലാകാരന്മാർ അവരുടെ കലയുമായി ബന്ധപ്പെട്ടവയാണ് പൂജവയ്ക്കുന്നത്. ഉപകരണങ്ങൾ വൃത്തിയാക്കിയ ശേഷമേ പൂജ വയ്ക്കാവൂന്ന് മാത്രം. തൊഴിലാളികൾ പണിയായുധമാണ് വയ്ക്കുന്നത്. വാഹനമോടിച്ച് ഉപജീവനം നടത്തുന്നവർ വാഹനമോ താക്കോലോ പൂജ വെയ്ക്കണം.

വീട്ടിൽ പൂജ വെയ്ക്കുമ്പോൾ…

വീട്ടിൽ പൂജവയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. പൂജാമുറിയിലോ ഭവനത്തിന്റെ ഈശാനകോണായ വടക്കു കിഴക്കു ഭാഗത്തോ ആണ് പൂജവയ്‌ക്കേണ്ടത്. പൂജ വയ്ക്കാനുദ്ദേശിക്കുന്ന ഇടം തൂത്തു തുടച്ചു വൃത്തിയാക്കി ചാണകവെള്ളമോ തുളസി വെള്ളമോ പുണ്യാഹമോ തളിച്ച് ശുദ്ധി വരുത്തുക. മേശപ്പുറത്തോ പീഠത്തിലോ പൂജവയ്ക്കുന്നതാണ് അഭികാമ്യം.

വെറും തറയിൽ പൂജ വയ്ക്കരുത്. സരസ്വതീ ദേവിയുടെ ചിത്രത്തിന് മുന്നിലായി വേണം ഉപകരണങ്ങൾ/പുസ്തകങ്ങൾ പൂജ വയ്ക്കേണ്ടത്. ദേവീ ചിത്രത്തിന്റെ ഇടതു ഭാഗത്തു പ്രഥമസ്ഥാനം നൽകി വിഘ്‌നനിവാരണനായ ഗണപതി ഭഗവാന്റെ ചിത്രം വയ്ക്കാം. വലതു ഭാഗത്തു ഇഷ്ടദേവതാ ചിത്രവും വയ്ക്കാം.

ഈ ചിത്രങ്ങളിൽ പൂമാല ചാർത്തുന്നതും ഉത്തമം. ഭഗവാന്മാരെ കർപ്പൂരം ഉഴിഞ്ഞ ശേഷം കുറച്ചു പൂക്കൾ കൈകളിലെടുത്തു ഗണപതിയേയും സരസ്വതിയെയും ഇഷ്ടദേവതയേയും മനസ്സിൽ ധ്യാനിച്ച് ഉപകരണങ്ങളിൽ അർച്ചിച്ചു വേണം പൂജവയ്ക്കുവാൻ. അവൽ, മലർ, ശർക്കര, പഴം, കൽക്കണ്ടം എന്നിവ കൊണ്ട് നിവേദ്യമർപ്പിച്ചശേഷവും പൂജ വയ്ക്കാം.

പൂജ എടുക്കുമ്പോൾ…

വിജയദശമി ദിവസം രാവിലെ കുളിച്ചു ശുദ്ധമായശേഷം അരച്ചെടുത്ത ചന്ദനത്തിൽ തുളസിയില തൊട്ടു ഓരോ ഉപകരണത്തിലും വച്ച് വേണം പൂജയെടുക്കാൻ. പൂജയെടുത്ത ശേഷം ആദ്യം ഗണപതിയെയും വിദ്യാദേവതയായ സരസ്വതിയെയും ദക്ഷിണാമൂർത്തിയെയും നവഗ്രഹങ്ങളെയും ശ്രീകൃഷ്ണനെയും പൂജിക്കണം.

കാരണം ബുദ്ധിയുടെ അധിപനായ ബുധനും ഗുരുവും കൃഷ്ണനാണ്. ഇതിനുശേഷം മണലിലോ അരിയിലോ ” ഓം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു ” എന്ന് എഴുതണം. അതിന് ശേഷം പുസ്തകം പൂജ വെച്ചവർ അതിന്റെ ഒരു ഭാഗം വായിക്കണം. മുതിർന്നവർ പുണ്യ ഗ്രന്ഥങ്ങൾ പകുത്തു വായിക്കണം. ഉപരണങ്ങൾ പൂജ വെച്ചവർ അത് ദേവി തന്നെ ഏൽപ്പിച്ച കർമ്മമെന്ന് മനസ്സിൽ കരുതി ഉപയോഗിക്കുക.

സിദ്ധിധാത്രിസര്‍വ്വദാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തര്‍ക്ക് സര്‍വ്വ സിദ്ധികളും പ്രധാനം ചെയ്യുന്നു. ഒന്‍പതാം നാള്‍ സിദ്ധിധാത്രി രൂപത്തില്‍ ദുര്‍ഗ്ഗാദേവി ആരാധിക്കപ്പെടുന്നു
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളെ ആരാധിക്കുന്നു.

ആദ്യത്തെ മൂന്നു ദിവസം മഹാകാളിയായും, അടുത്ത മൂന്നു ദിവസം മഹാലക്ഷ്മിയായും, അവസാന മൂന്നു ദിനങ്ങള്‍ മഹാസരസ്വതിയായും സങ്കല്പിച്ച് പൂജിക്കുന്നു. അജ്ഞാനമാകുന്ന ഇരുളിനെ അകറ്റി വിദ്യയാകുന്ന വെളിച്ചത്തെ (അറിവിനെ) പ്രദാനം ചെയ്യാന്‍ ഭഗവതിയെ ഭജിക്കേണ്ട ഒമ്പതു ദിനങ്ങള്‍.

യുദ്ധത്തിന് ഉപയോഗിക്കുന്ന ആയുധങ്ങള്‍ മുതല്‍ കൃഷിപ്പണിക്കും കൂടാതെ നാം ജീവിതോപാധിക്കായി ഉപല്ലാഗിക്കുന്ന എല്ലാം ആയുധ പൂജക്ക് വെക്കുന്നു. ആത്യന്തികമായി ആപരാശക്തിയുടെ അനുഗ്രഹം നമ്മളുടെ ഓരോ പ്രവൃത്തികളിലും ഉണ്ടാകണമെന്നും ചെയ്യുന്ന ഓരോ കാര്യങ്ങളും വിജയത്തില്‍ കലാശിക്കണമെന്നുമുള്ള സദുദ്ദേശത്തോടെ തന്നെയാണ് നവരാത്രിയുടെ ഓരോ ചടങ്ങുകളും നമ്മള്‍ ആചരിച്ചുപോരുന്നത്.

ആപദികംകരണീയം
സ്മരണീയം ചരണയുഗളമംബായാ :
തല്‍സ്മരണം കിം കുരുതേ
ദേവാദീനപി കിങ്കരീ കുരുതെ.

ലോകമാതാവായ പരാശക്തിയുടെ പാദാരവിന്ദത്തെ ആപത്തു സമയത്ത് സ്മരിച്ചാല്‍ തന്നെ ആ സ്മരണകൊണ്ട് ആപത്തുകളെല്ലാം മാറുമെന്ന് മാത്രമല്ല ദേവന്മാര്‍ പോലും കിങ്കരന്മാരായി ഭവിക്കും എന്നിരിക്കെ എന്തിന് വൈകിക്കുന്നു ആ അമ്മയുടെ പാദത്തെ ശരണംപ്രാപിക്കു, എല്ലാ ആപത്തുകളും കഷ്ടതകളും മാറി ജീവിതം ധന്യമാകുമെന്നത് ഉറപ്പാണ്. എന്നാണ് അർഥം.

ഈ വര്‍ഷത്തെ നവരാത്രി ആരംഭിക്കുന്നത് ഒക്ടോബര്‍ 3 വ്യാഴാഴ്ച. പൂജവെയ്പ് ഒക്ടോബര്‍ 10 വ്യാഴാഴ്ച സന്ധ്യക്ക്, മഹാനവമി ആയുധ പൂജ ഒക്ടോബര്‍ 12,
വിജയദശമി ഒക്ടോബര്‍ 13 ഞായറാഴ്ച – വിദ്യാരംഭം

ഈ വർഷത്തെ പൂജ വയ്പ്പിനെ പറ്റി കൂടി പറയാം.

അഷ്ടമി സന്ധ്യക്ക് തൊടുന്ന ദിവസമാണ് പൂജ വയ്‌ക്കേണ്ടത്. അത് ഒക്ടോബര്‍ 10 വ്യാഴാഴ്ചയാണ് വരിക (1200 കന്നി 24) അന്ന് സപ്തമി തിഥി ഉച്ചയ്ക്ക് 12:28 ന് അവസാനിക്കുന്നുണ്ട്.

ഒക്ടോബര്‍ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:08 ന് അഷ്ടമി അവസാനിക്കും. അതു കൊണ്ട് അന്ന് വൈകിട്ട് അഷ്ടമിയുടെ സ്പര്‍ശം ഇല്ലാത്തതിനാല്‍ തലേന്നാണ് പൂജവയ്പ്പ്.

ചുരുക്കിപ്പറഞ്ഞാല്‍ ഇത്തവണ വ്യാഴാഴ്ച വൈകിട്ട് പൂജ വച്ചാല്‍. വെള്ളിയും ശനിയും കഴിഞ്ഞ് ഞായറാഴ്ച രാവിലെയേ പൂജ എടുക്കാന്‍ പറ്റൂ.

spot_imgspot_img
spot_imgspot_img

Latest news

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

Other news

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

16 മണിക്കൂറുകൾ നീണ്ട പരിശ്രമം വിഫലം: കുഴൽ കിണറിൽ വീണ അഞ്ചുവയസ്സുകാരൻ മരിച്ചു

കുഴൽ കിണറിൽ വീണ കുട്ടിക്ക് ദാരുണാന്ത്യം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ രാജസ്ഥാനിൽ...

ഇത്രയും ഗതികെട്ട കള്ളന്മാർ ഉണ്ടാകുമോ..? കുറച്ച് അടയ്‌ക്ക മോഷ്ടിക്കാനെത്തിയ കള്ളനെ ഒടുവിൽ കൊണ്ടുപോയത് ബോധമില്ലാതെ !

ഇത്രയും ഗതികെട്ട കള്ളന്മാർ ഉണ്ടാകുമോ എന്ന് സംശയമാണ്. അത്തരത്തിൽ ഒരു സംഭവമാണ്...

നിപ്പനടിക്കണോ…? മോഹനൻ ചേട്ടന്റെ സഞ്ചരിക്കുന്ന ബാർ റെഡി…! പിടിയിലായത് ഇങ്ങനെ:

ഇടുക്കിയിൽ മദ്യം ചെറിയ കുപ്പികളിലാക്കി വിൽപ്പന നടത്തിയിരുന്നയാളെ ഉടുമ്പൻചോല പോലീസ് അറസ്റ്റ്...

ഈ ജില്ലകളിൽ കാട്ടാനക്കലി അടങ്ങുന്നില്ല; ആറ് വർഷങ്ങൾക്കിടെ നഷ്ടപ്പെട്ടത് 110 ജീവനുകൾ; ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത് 10 പേർ

മലപ്പുറം: കാട്ടാനകളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് ആറ് വർഷത്തിനിടെ പൊലിഞ്ഞത്110 ജീവനുകൾ. പരിക്കേറ്റത്...

കണ്ടു കിട്ടുന്നവർ അറിയിക്കുക… മലപ്പുറത്ത് നിന്നും കാണാതായത് 12 ഉം 15 ഉം വയസ്സ് പ്രായമുള്ള കുട്ടികളെ

മലപ്പുറം: മലപ്പുറം എടവണ്ണയിൽ ബന്ധുക്കളായ കുട്ടികളെ കാണില്ലെന്ന് പരാതി. എടവണ്ണ സ്വദേശികളായ...

Related Articles

Popular Categories

spot_imgspot_img