web analytics

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ വരെ ഞെട്ടിച്ച ഉത്തരപേപ്പർ; മഴത്തുള്ളികളിലെ കപ്പല്‍ യാത്ര, എത്ര മനോഹരം

കുരുന്നുകളുടെ കഴിവുകള്‍ എടുത്തുകാട്ടുന്ന ഒട്ടനവധി പ്രകടനങ്ങള്‍ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ മനംകവര്‍ന്നിരിക്കുകയാണ് ഒരു ആറാം ക്ലാസുകാരന്റെ മഴ അനുഭവം.The answer paper shocked even Education Minister V Sivankutty

നോര്‍ത്ത് പറവൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരി എസ് തന്റെ ഉത്തരക്കടലാസില്‍ കുറിച്ചിട്ട വാക്കുകളാണ് സൈബര്‍ ലോകത്തെ ഞെട്ടിച്ചത്. മഴത്തുള്ളികളിലെ കപ്പല്‍ യാത്ര എന്ന തലക്കെട്ടിലാണ് ശ്രീഹരി തന്റെ അനുഭവം കുറിച്ചത്.

പോസ്റ്റ് വൈറലായതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി ഉള്‍പ്പടെ നിരവധി പേരാണ് ശ്രീഹരിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ‘മഴത്തുള്ളികളിലെ കപ്പല്‍ യാത്ര’ വായിച്ചു. നോര്‍ത്ത് പറവൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരി.എസ് – ന്റെ ഉത്തരക്കടലാസിലെ മഴയനുഭവം എന്നില്‍ അഭിമാനം ഉണ്ടാക്കി.

പൊതുവിദ്യാലയങ്ങളുടെ കരുത്ത് വ്യക്തമാക്കുന്ന എഴുത്ത്. ഭാവന ചിറകുവിടര്‍ത്തി പറക്കട്ടെ വാനോളം. ശ്രീഹരി മോന് അഭിനന്ദനങ്ങളും ആശംസകളും- എന്നാണ് ശിവന്‍ കുട്ടി കുറിച്ചത്.

‘ മൗനമായി നിന്ന ആകാശത്തിലേക്ക് മഷി പടര്‍ന്നു, മഴ വരുകയാണ്. മുത്തു പിടിപ്പിച്ചതുപോലെ ചെളി തൂകിയ വിറകുപുരയ്ക്ക് അഴുക്കില്‍ നിന്ന് മുക്തി ലഭിച്ചു. കുറച്ചുനേരം പുറത്ത് കളിക്കാം എന്ന് വിചാരിച്ചാല്‍ അതിനും സമ്മതിക്കില്ല ഈ മഴ. ഞാന്‍ അമ്മുമ്മയുടെ അടുത്ത് ചെന്നു.

പച്ചത്തവളയുടെ ശാസ്ത്രീയ സംഗീതം തൊടിയില്‍ തൂകി നില്‍ക്കുന്നുണ്ടായിരുന്നു. ബുക്കിന്റെ പേജുകളെ ഞാന്‍ കൂട്ടുകാരില്‍ നിന്ന് വേര്‍പെടുത്തി. അമ്മൂമ്മയോട് ഞാനൊരു കടലാസ് കപ്പല്‍ ആവശ്യപ്പെട്ടു. പേപ്പര്‍ മടക്കി മടക്കി അതിനെ അമ്മൂമ്മ ചെറുതാക്കി.

ഇതാ!എന്റെ കടലാസ് കപ്പല്‍ സാഹസത്തിനു തയ്യാറായി. എന്റെ ഒരു കളിപ്പാട്ടത്തിനെയും പറമ്പില്‍ നിന്ന് കിട്ടിയ വെള്ളക്കയെയും ഞാന്‍ കപ്പിത്താന്മാരായി നിയമിച്ചു. മഴത്തുള്ളികളാല്‍ രൂപപ്പെട്ട എട്ടാം കടലിലേക്ക് ഞാന്‍ എന്റെ കപ്പലിനെ അയച്ചു. മഴയുടെ ശക്തി കൂടി. അടുത്തദിവസം പറമ്പില്‍ മഴ കൊണ്ട് നിര്യാതരായ എന്റെ കപ്പിത്താന്‍മാര്‍ക്കും തകര്‍ന്നുപോയ എന്റെ കപ്പലിനും ഞാന്‍ ഒരു സല്യൂട്ട് കൊടുത്തു”

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img