web analytics

ഒടുവിൽ മന്ത്രിമാറ്റം;തോമസ് കെ. തോമസ് പുതിയ മന്ത്രിയാകും; പിസി ചാക്കോ ശശീന്ദ്രനും തോമസ് കെ തോമസിനുമൊപ്പം മുഖ്യമന്ത്രിയെ കാണും; കൂടിക്കാഴ്ച 3ന്

കോഴിക്കോട്: എ.​കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാൻ എൻ.സി.പിയിൽ ധാരണയായി. എ.കെ.ശശീന്ദ്രന് പകരം കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസ് പുതിയ മന്ത്രിയാകും.It was agreed in the NCP to remove AK Saseendran from the ministerial position

ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് നിന്നും മാറണമെന്ന് ശരദ് പവാർ നിർദേശിച്ചതായി പി.സി. ചാക്കോ പറഞ്ഞു. ഇക്കാര്യത്തിൽ പാർട്ടിക്കുള്ളിൽ ധാരണയുണ്ടെന്ന് തോമസ് കെ. തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

എകെ ശശീന്ദ്രനെ മാറ്റാന്‍ ധാരണയായി. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് നിന്നും മാറണമെന്ന് ശരദ് പവാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്നും ചാക്കോ വ്യക്തമാക്കി.

ശശീന്ദ്രനും തോമസ് കെ തോമസിനുമൊപ്പം മുഖ്യമന്ത്രിയെ കാണാനാണ് പിസി ചാക്കോയ്ക്ക് ശരത് പവാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രിയെ കാണാനാണ് ധാരണ. പാര്‍ട്ടി തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാകും രാജിയും തോമസിന്റെ സത്യപ്രതിജ്ഞയും തീരുമാനിക്കുക.

എന്‍സിപിയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കം ഏറെ നാളായി തുടരുകയായിരുന്നു. രണ്ട് എംഎല്‍എമാരുളള പാര്‍ട്ടിയില്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കുവയ്ക്കാന്‍ ധാരണയുണ്ടെന്നായിരുന്നു തോമസ് കെ തോമസിന്റെ വാദം.

എന്നാല്‍ ശശീന്ദ്രന്‍ ഇത് അംഗീകരിച്ചിരുന്നില്ല. മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു നേരത്തെ ചാക്കോയുടെ നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ തോമസ് കെ തോമസ് ദേശീയ നേതൃത്വത്തെ സമീപിച്ചതോടെയാണ് പുതിയ ധാരണ ഉണ്ടായിരിക്കുന്നത്. നിലവില്‍ വനം വന്യജീവി വകുപ്പാണ് എന്‍സിപിക്ക് അനുവദിച്ചിരിക്കുന്നത്. തോമസ് കെ തോമസിനും ഈ വകുപ്പ് തന്നെ ലഭിക്കാനാണ് സാധ്യത

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img