അഞ്ചു സംസ്ഥാനങ്ങളിലായി 45 പേര്‍ കൊല്ലപ്പെട്ടു; യുഎസിനെ വിറപ്പിച്ച് ഹെലീന്‍

ടെക്‌സാസ്: അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക നാശം വിതച്ച് ഹെലീന്‍ ചുഴലിക്കാറ്റ്. അഞ്ചു സംസ്ഥാനങ്ങളിലായി 45 പേര്‍ കൊല്ലപ്പെട്ടതായാണ് ലഭ്യമാകുന്ന കണക്ക്. Hurricane Helen caused widespread damage in the southern states of the United States

നൂറ് കണക്കിന് വിമാന സര്‍വീസുകള്‍ ചുഴലിക്കാറ്റിന് പിന്നാലെ റദ്ദാക്കി. പല നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

അമേരിക്കയുടെ തെക്ക് കിഴക്കന്‍ മേഖലയെ താറുമാറാക്കിയ ചുഴലിക്കാറ്റിന് പിന്നാലെ മിക്കയിടങ്ങളും വൈദ്യുതി നിലച്ച നിലയിലാണുള്ളത്.

പ്രളയ ജലത്തില്‍ നിരവധിപ്പേര്‍ പലയിടങ്ങളിലായി കുടുങ്ങിയതിന് പിന്നാലെ അന്‍പതിലേറെ രക്ഷാ പ്രവര്‍ത്തകര്‍ ഹെലികോപ്ടറുകളിലും ബോട്ടുകളുടെ സഹായത്തോടെ മേഖലയില്‍ രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

ഫ്‌ലോറിഡയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഹെലീന്‍. വ്യാഴാഴ്ച മുതല്‍ ജോര്‍ജ്ജിയ, കരോലിന, ഫ്‌ളോറിഡ എന്നിവിടങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്.

പേമാരിക്ക് പിന്നാലെ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് ലക്ഷക്കണക്കിന് ഡോളറുകളുടെ നഷ്ടമാണ് നേരിട്ടിട്ടുള്ളത്. കനത്ത മഴയ്ക്ക് പിന്നാലെ റോഡുകളും വഴികളും പ്രളയ ജലത്തില്‍ മുങ്ങി.

ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും മേഖലയില്‍ ശക്തമായ കാറ്റിനും ടൊര്‍ണാഡോയ്ക്കുള്ള സാധ്യതകളുമാണ് കാലാവസ്ഥാ വിദഗ്ധര്‍ വിശദമാക്കിയിട്ടുള്ളത്. കാറ്റഗറി നാലിലാണ് ഹെലീന്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

വ്യാഴാഴ്ച രാത്രിയാണ് ഹെലീന്‍ തീരം തൊട്ടത്. കരയിലെത്തിയതിന് പിന്നാലെ ആറ് മണിക്കൂറോളം കനത്ത നാശ നഷ്ടം വിതച്ച ഹെലീന്‍ മണ്ണിടിച്ചിലിനും കാരണമായിരുന്നു.

ചുഴലിക്കാറ്റിന് പിന്നാലെ തീരത്തോട് ചേര്‍ന്ന മേഖലയില്‍ 15 അടി ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഫ്‌ളോറിഡയുടെ തീരം തൊട്ടതിന് പിന്നാലെ ജോര്‍ജ്ജിയുടെ വടക്കന്‍ മേഖലയിലേക്ക് നീങ്ങുന്നതിനിടെ തന്നെ 15 പേരാണ് ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

റോപ്പ് വേ തകർന്ന് ആറ് പേർക്ക് ദാരുണാന്ത്യം

റോപ്പ് വേ തകർന്ന് ആറ് പേർക്ക് ദാരുണാന്ത്യം അഹമ്മദാബാദ്: ഗുജറാത്തിൽ റോപ്പ് വേ...

‘ഓപ്പറേഷന്‍ സിന്ദൂര്‍’ അത്തപ്പൂക്കളം; കേസ്

'ഓപ്പറേഷന്‍ സിന്ദൂര്‍' അത്തപ്പൂക്കളം; കേസ് കൊല്ലം: മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍...

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം സിനിമാ രംഗത്തക്ക് വരാനാഗ്രഹിച്ചയാളല്ല നടി ശോഭന....

ശവസംസ്കാര ഒരുക്കങ്ങൾക്കിടെ ചലിക്കുകയും ചുമയ്ക്കുകയും ചെയ്ത് യുവാവ്; മരിച്ചെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതർ..! പിന്നീട് നടന്നത്…

ശവസംസ്കാര ഒരുക്കങ്ങൾക്കിടെ ചലിക്കുകയും ചുമയ്ക്കുകയും ചെയ്ത് യുവാവ്; മരിച്ചെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതർ..!...

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

Related Articles

Popular Categories

spot_imgspot_img