web analytics

അൻവറിൻ്റെ അങ്കപ്പുറപ്പാട് വി.ഡി. സതീശനുമായി നിലമ്പൂരില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം

മലപ്പുറം: ഇടതുബന്ധം ഉപേക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ പി.വി. അന്‍വര്‍ എം.എല്‍.എ. കടന്നാക്രമണം നടത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നിലമ്പൂരില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം.Anwar’s Ankappurampad after his meeting with VD Satheesan in Nilambur

25 നു നടന്ന ആര്യാടന്‍ മുഹമ്മദ് അനുസ്മരണച്ചടങ്ങിലും ചുങ്കത്തറ സി.എച്ച്.സിയില്‍ നടന്ന പരിപാടിയിലും വേദി പങ്കിട്ടപ്പോഴാണ് ഇരുവരും ചര്‍ച്ച നടത്തിയത്.

മുമ്പ് നിയമസഭയില്‍ സതീശനെതിരേ കോടികളുടെ അഴിമതി ആരോപണം അന്‍വര്‍ ഉന്നയിച്ചതിനുശേഷം ഇരുവരും തമ്മില്‍ അത്ര രസത്തിലല്ലായിരുന്നു. നിലമ്പൂരില്‍ പക്ഷേ, സൗഹൃദത്തോടെയായിരുന്നു ഇടപഴകല്‍.

സി.എച്ച്.സി. സെന്ററില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഡയാലിസിസ് സെന്ററിന്റെ നാലാം ഷിഫ്റ്റ് ഉദ്ഘാടനച്ചടങ്ങിലാണ് ഇരുവരും വേദി പങ്കിട്ടത്. പ്രതിപക്ഷ നേതാവ് ഇടപെട്ട് കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനകളെക്കൊണ്ട് രണ്ട് ഡയാലിസിസ് മെഷീനുകള്‍ സംഘടിപ്പിച്ചു തരണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അന്‍വര്‍ അഭ്യര്‍ഥിച്ചിരുന്നു.

അന്‍വറിന്റെ ആവശ്യം മാനിച്ച് മെഷീനുകള്‍ക്ക് പണം നല്‍കുമെന്ന് സതീശന്‍ പ്രഖ്യാപിച്ചതു മഞ്ഞുരുകലിന്റെ ലക്ഷണമായി. ആഭ്യന്തരവകുപ്പിനെതിരേ യുദ്ധപ്രഖ്യാപനം നടത്തിയ അന്‍വറിനെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസിന് തടസമായിരുന്നത് രാഹുല്‍ ഗാന്ധിയുടെ ഡി.എന്‍.എ. പരിശോധിക്കണമെന്ന വിവാദ പ്രസ്താവനയായിരുന്നു. മുസ്ലിം ലീഗ് നിലമ്പൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഇഖ്ബാല്‍ മുണ്ടേരി പാര്‍ട്ടിയിലേക്കു ക്ഷണിച്ചപ്പോഴും അന്‍വറിനെ വേണ്ടെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് നേതൃത്വം.

അന്‍വര്‍ തെറ്റുതിരുത്തട്ടെയെന്നു കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ വ്യക്തമാക്കിയപ്പോള്‍ അന്‍വറിനെ കോണ്‍ഗ്രസിനു വേണ്ടെന്ന നിലപാടാണ് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍ സ്വീകരിച്ചത്.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും എം.എം. ഹസനും നിലമ്പൂരിലെ ആര്യാടന്‍ അനുസ്മരണത്തിനുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരായ പ്രസ്താവന തിരുത്തിയാല്‍ നോക്കാമെന്ന ധാരണയിലായിരുന്നു നേതാക്കളെന്നാണു സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരായ തന്റെ പരാമര്‍ശം വക്രീകരിച്ചതാണെന്ന് ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ വിശദീകരിച്ചത്.

നെഹ്‌റു കുടുംബത്തോട് ആദരവുണ്ടെന്നും രാഹുല്‍ ഗാന്ധിയോട് ബഹുമാനമാണെന്നും നിലപാട് മാറ്റിയതോടെ പഴയ കോണ്‍ഗ്രസുകാരനായ അന്‍വറിനു കോണ്‍ഗ്രസിലേക്കുള്ള വഴി തുറക്കുകയാണ്. കോണ്‍ഗ്രസിലായിരിക്കെ കെ. സുധാകരന്‍ ഉള്‍പ്പെട്ട നാലാം ഗ്രൂപ്പിന്റെ നേതാവായിരുന്നു അന്‍വര്‍. സുധാകരന്‍ വനംമന്ത്രിയായിരുന്നപ്പോള്‍ മലപ്പുറത്തെ വലംകൈ അന്‍വറായിരുന്നു.

കെ. മുരളീധരനൊപ്പം ഡി.ഐ.സിയിലേക്കു കൂടുമാറി. 2011-ല്‍ ഏറനാട്ടില്‍നിന്ന് നിയമസഭയിലേക്കും 2014-ല്‍ വയനാട്ടില്‍നിന്നു ലോക്‌സഭയിലേക്കും സ്വതന്ത്രനായി മത്സരിച്ചശേഷമാണ് 2016-ല്‍ അന്‍വര്‍ നിലമ്പൂരില്‍ സി.പി.എം. സ്വതന്ത്ര സ്ഥാനാര്‍ഥിയായത്. അന്ന് ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയ അന്‍വര്‍ 2021 ല്‍ വി.വി. പ്രകാശിനെ തോല്‍പ്പിച്ച് മണ്ഡലം നിലനിര്‍ത്തി. കഴിഞ്ഞ തവണ 2700 വോട്ടിനായിരുന്നു ജയം.”

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

ശബരിമലയിലെ സ്വർണ്ണശേഖരം എത്ര? സന്നിധാനത്തെ സ്ട്രോങ്ങ് റൂം വീണ്ടും തുറക്കുന്നു; നിർണായക നീക്കവുമായി അമിക്കസ് ക്യൂറി

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സ്വർണ്ണ-വെള്ളി ശേഖരത്തിന്റെ കൃത്യത ഉറപ്പുവരുത്തുന്നതിനായി നിർണ്ണായക നീക്കം....

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം

കുറഞ്ഞെന്ന് കരുതിയപ്പോൾ വീണ്ടും കൂടി… സ്വർണവിലയിൽ ഇന്നത്തെ അപ്രതീക്ഷിത മാറ്റം കൊച്ചി: സംസ്ഥാനത്ത്...

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും

യുഡിഎഫ് പിന്തുണയ്ക്കും, സ്ഥാനാർത്ഥിയാകുമോ? ജി. സുധാകരൻ ഉടൻ നിലപാട് വ്യക്തമാക്കും നിയമസഭ തിരഞ്ഞെടുപ്പിൽ...

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ തിരുവനന്തപുരം:...

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം മാറാം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം...

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക് ഇന്ന് അംഗീകാരം

സിറ്റിങ് എംഎൽഎമാരിൽ 20 പേർ വീണ്ടും മത്സരിക്കും; കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയ്ക്ക്...

Related Articles

Popular Categories

spot_imgspot_img