പാലക്കാട് : ആലത്തൂരിലെ കാളപൂട്ട് മത്സരത്തിനെതിരെ കേസെടുത്ത് പോലീസ് . ആലത്തൂർ തോണിപ്പാടത്ത് നടത്തിയ കാളപൂട്ടിനെതിരെയാണ് കേസ്. മാധ്യമ വാർത്തകളെ തുടർന്ന് പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമൽസ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയിലാണ് നടപടി.Police registered a case against bullfighting competition in Alathur
കാളയോട്ടം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെയാണ് ആലത്തൂർ പോലീസ് കേസെടുത്തത്.
നിയമവിരുദ്ധമായി കാളയോട്ടത്തിനായി മൃഗങ്ങളെ ഉപദ്രവിച്ചു, കാണികളെ അപകടത്തിലാക്കുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചു എന്നാണ് കേസ്. കേസിൽ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആലത്തൂർ പോലീസ് അറിയിച്ചു.