News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

വന്ദേഭാരത് മെട്രോ ട്രെയിൻ കേരളത്തിലേക്ക്; തിരുവനന്തപുരം – എറണാകുളം റൂട്ടിന് പ്രഥമ പരി​ഗണന

വന്ദേഭാരത് മെട്രോ ട്രെയിൻ കേരളത്തിലേക്ക്; തിരുവനന്തപുരം – എറണാകുളം റൂട്ടിന് പ്രഥമ പരി​ഗണന
September 24, 2024

തിരുവനന്തപുരം: കേരളത്തിലേക്ക് വന്ദേഭാരത് മെട്രോ ട്രെയിൻ ഉടനെത്തുമെന്ന് റിപ്പോർട്ട്. ദക്ഷിണ റയിൽവെയ്ക്ക് അനുവദിക്കുന്ന വന്ദേ മെട്രോ ട്രെയിനുകളിലൊന്ന് തിരുവനന്തപുരം – എറണാകുളം റൂട്ടിൽ സർവീസ് നടത്താനാണ് സാധ്യതയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.It is reported that the Vandebharat Metro train will reach Kerala soon

ഏറ്റവും തിരക്കുള്ള റൂട്ട് എന്നതും കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് ന​ഗരങ്ങൾ എന്നതും കണക്കിലെടുത്താണ് തിരുവനന്തപുരം – എറണാകുളം റൂട്ടിന് പ്രഥമ പരി​ഗണന നൽകുന്നത്. രാവിലെയാകും തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി എറണാകുളത്തേക്ക് വന്ദേ മെട്രോ സർവീസ് നടത്തുകയെന്നും സൂചനയുണ്ട്.

നിലവിൽ വലിയ തിരക്കാണ് രാവിലെ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്കുള്ള ട്രെയിനുകളിൽ. തെക്കൻ ജില്ലകളിൽ നിന്നും ജോലിക്കും പഠനത്തിനും മറ്റു കാര്യങ്ങൾക്കുമായി സ്ഥിരം യാത്ര ചെയ്യുന്നവരാണ് രാവിലെ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്കുള്ള ട്രെയിനുകളിൽ ഏറെയും.

എന്നാൽ, യാത്രക്കാരുടെ സാന്ദ്രതയ്ക്കനുസരിച്ച് ട്രെയിനുകളില്ലെന്ന പരാതി ദീർഘകാലമായി യാത്രക്കാർ ഉയർത്തുന്നുണ്ട്. വേണാട് എക്‌സ്പ്രസിലെ തിരക്ക് കാരണം തിങ്ങി ഞെരുങ്ങി കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകൾ കുഴഞ്ഞ് വീണ സംഭവവും ഉണ്ടായിരുന്നു.

ചെങ്ങന്നൂർ മുതൽ തിങ്ങിനിറഞ്ഞാണ് വേണാടിന്റെ യാത്ര. പാലരുവി കടന്നുപോയാൽ ഒന്നര മണിക്കൂറിന് ശേഷമാണ് അടുത്ത ട്രെയിനായ വേണാട് കോട്ടയത്ത് എത്തുന്നത്. ഈ ഇടവേളയാണ് ഇരു ട്രെയിനുകളിലേയും തിരക്ക് വർദ്ധിക്കാൻ കാരണം.

എറണാകുളത്തേയ്ക്ക് തിരുവനന്തപുരത്തുനിന്നുള്ള ആദ്യ ട്രെയിനാണ് വേണാട് എക്സ്പ്രസ്. തെക്കൻ ജില്ലകളിൽ നിന്ന് മെമു, പാലരുവി, വേണാട് എക്സ്പ്രസുകളിൽ മാത്രം ജോലി ആവശ്യങ്ങൾക്കായി തൃപ്പൂണിത്തുറയിലിറങ്ങി ഇൻഫോപാർക്കിലേയ്ക്ക് മറ്റും യാത്ര ചെയ്യുന്നവരുടെ എണ്ണം ദിവസവും മൂവായിരത്തിലേറെ വരും.

പാലരുവിയിലെ കോച്ചു വർദ്ധന അല്പം ആശ്വാസം പകർന്നെങ്കിലും റൂട്ടിലെ പ്രശ്നങ്ങൾക്ക് നാളിതു വരെ പരിഹാരമായില്ല. ട്രെയിനിൽ കയറാൻ പറ്റാതെ ആളുകൾ ബുദ്ധിമുട്ടുന്നതിനാൽ സിഗ്നൽ ലഭിച്ചാലും ഗാർഡിന് ക്ലിയറൻസ് കൊടുക്കാൻ കഴിയുന്നില്ല. ഇതുമൂലം വേണാട് വൈകുന്നതും പതിവാണ്.

അതേസമയം, കോട്ടയത്തിനും എറണാകുളത്തിനുമിടയിലെ യാത്രാദുരിതം പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് തിരുവനന്തപുരം ഡിവിഷണൽ റെിൽവേ അധികൃതർ അറിയിച്ചു.

വന്ദേഭാരതിനായി ട്രെയിനുകൾ പിടിച്ചിടുന്നതും കോച്ചുകൾ കുറച്ചതുമാണ് യാത്രാദുരിതത്തിന് കാരണമെന്ന ആക്ഷേപം അധികൃതർ നിഷേധിച്ചു.രാവിലെ കോട്ടയം ഭാഗത്തു നിന്ന് എറണാകുളത്തേക്കുള്ള വേണാട് പാലരുവി ട്രെയിനുകളിൽ സമാന്യം തിരക്കുണ്ട്. റോഡ് പണി നടക്കുന്നതിനാൽ തിരക്ക് കൂടി. തിങ്കളാഴ്ചകളിലും അവധി തീരുന്ന ദിവസങ്ങളിലുമാണ് കൂടുതൽ തിരക്ക്.

അതിന് വേണ്ടി പ്രത്യേക സർവീസ് നടത്താൻ കഴിയില്ല. വേണാടിൽ ഐ.സി.എഫ്. കോച്ചുകൾ മാറ്റി എൽ.എച്ച്.ബി ആക്കിയിട്ടുണ്ട്. ഇതോടെ സീറ്റിംഗ് കപ്പാസിറ്റി 98ൽ നിന്ന് 104 ആയി. വേണാടിലെ തിരക്ക് പരിഗണിച്ച് പാൻട്രികാർ ഒഴിവാക്കി പാസഞ്ചർ കോച്ച് ഉൾപ്പെടുത്തി. ഇതോടെ കോച്ചുകളുടെ എണ്ണം 22ആയി. ഇനിയും കോച്ചുകൾ ചേർത്താൽ ട്രെയിൻ എൻജിൻ വലിക്കില്ല.

വേണാടിനും പാലരുവിക്കും ഇടയിൽ എറണാകുളത്തേക്ക് മെമു സർവീസ് പരിഗണിക്കുന്നുണ്ടെന്നാണ് റയിൽവെ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നത്. എന്നാൽ, ഇതിന് തടസ്സമാകുന്നത് എറണാകുളത്ത് സൗകര്യമില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇന്നലെ തിരക്ക് മൂലം യാത്രക്കാർ കുഴഞ്ഞുവീണതായി റെയിൽവേയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവല്ലയിൽ വച്ച് അസുഖം മൂലം തല ചുറ്റിവീണ യാത്രക്കരിക്ക് ചികിത്സ നൽകിയതായും റെയിൽവേ അറിയിച്ചു.

Related Articles
News4media
  • International
  • News

ഡ്യൂസ് ഇൻ മച്ചിന, കുമ്പസാരക്കൂട്ടിലും എഐ യേശു; വിമർശിച്ചും അനുകൂലിച്ചും വിശ്വാസികൾ; പള്ളി പാസ്റ്റർമാ...

News4media
  • India
  • News

പ്രസവമെടുക്കാനും വാട്സ്ആപ്പ് ! വാട്സ്ആപ്പ് ഗ്രൂപ്പിന്‍റെ മേൽനോട്ടത്തിൽ വീട്ടിൽ പ്രസവിച്ച് യുവതി; ഒത്...

News4media
  • Kerala
  • News

എഴുത്തുകാരൻ ഓംചേരി എൻഎൻ പിള്ള വിടവാങ്ങി; അരങ്ങൊഴിഞ്ഞത് പകരം വയ്ക്കാനില്ലാത്ത പ്രതിഭ

News4media
  • Kerala
  • News
  • Top News

പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

News4media
  • Kerala
  • News

വാ​യ്പ എ​ടു​ത്ത​ത് 6 കോടി; ഒരു രൂപ പോലും തിരിച്ചടക്കാതെ വന്നതോടെ പലിശയും പലിശയുടെ പലിശയുമടക്കം 19 കോ...

News4media
  • Kerala
  • Top News

മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക്

News4media
  • Kerala
  • News
  • Top News

ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിട...

News4media
  • India
  • Top News

വരുന്നു, മൂന്നു പുതുപുത്തൻ വന്ദേഭാരത് മെട്രോ ! ജൂലൈ മുതൽ യാത്ര ചെയ്യാം; പ്രധാന റൂട്ടുകളും നിരക്കുകളു...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]