web analytics

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്; തട്ടിപ്പിനിരയായത് നിരവധി പേർ, ബ്ലൂ മിസ്റ്റിയുടെ എംഡി അറസ്റ്റിൽ

തൃശൂർ: ന്യൂസിലന്‍ഡില്‍ നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത് നടത്തിയ സ്ഥാപനത്തിന്റെ എംഡി അറസ്റ്റിൽ. ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലൂ മിസ്റ്റി ടൂള്‍സ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ മറവിലാണ് മനുഷ്യക്കടത്ത് നടക്കുന്നത്. ആളൂര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിൽ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ സിനൂപിനെയാണ് അറസ്റ്റ് ചെയ്തത്.(Human trafficking in thrissur; md arrested)

ബ്ലൂ മിസ്റ്റി വഴി ന്യൂസിലന്‍ഡിലെത്തിയ ആളൂര്‍ സ്വദേശിയായ യുവാവ് നാട്ടില്‍ തിരിച്ചെത്തി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് മനുഷ്യക്കടത്തിന്റെ വിവരം പുറം ലോകമറിയുന്നത്. ആറര ലക്ഷം രൂപ നഷ്ടപ്പെട്ട കാലടി സ്വദേശിയായ യുവതിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കാലടി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.

‘ഞാന്‍ പോകാന്‍ വേണ്ടി പണം നല്‍കി. എന്നാല്‍ ആളൂര്‍ സ്വദേശി തിരിച്ച് വന്നപ്പോഴാണ് ഇതിന്റെ സത്യാവസ്ഥ മനസിലായത്. നഴ്‌സിങ് ജോലിക്കെന്ന് പറഞ്ഞ് ന്യൂസിലന്‍ഡില്‍ അല്ല ബ്ലൂ മിസ്റ്റി ആളുകളെ എത്തിക്കുന്നത്. ആദ്യം പോളണ്ടിലെത്തിക്കും. അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കുമെത്തിക്കും,’ പരാതിക്കാരി പറഞ്ഞു. നിരവധിപ്പേര്‍ ലക്ഷങ്ങള്‍ പണമായി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

തന്നോട് ഒമ്പതര ലക്ഷമാണ് ആവശ്യപ്പെട്ടതെന്നും പണം തിരികെ ചോദിച്ചപ്പോള്‍ ആദ്യം തരാമെന്ന് പറഞ്ഞതായും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പിന്നീട് ഫോണ്‍ വിളിക്കുമ്പോള്‍ എടുക്കാത്ത അവസ്ഥയായിരുന്നെന്നും പൊലീസില്‍ പരാതി നല്‍കാനിരുന്നപ്പോള്‍ ഫോണ്‍ വിളിച്ച് പണം നല്‍കാമെന്ന് പറഞ്ഞതായും പരാതിക്കാരി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ...

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ

പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ ദുബൈ: ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്ത് തരിപ്പണമാക്കി ഇന്ത്യ....

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത്

രശ്മി യുവാക്കളെ വിളിച്ചുവരുത്തിയത് പത്തനംതിട്ട: ഹണിട്രാപ്പിൽ കുടുക്കിയ യുവാക്കളെ ക്രൂരപീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം...

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ്

ഇന്ന് കെ എസ് യു വിദ്യാഭ്യാസ ബന്ദ് തൃശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന്...

Related Articles

Popular Categories

spot_imgspot_img