web analytics

പെൻഷൻ ഫണ്ട് തട്ടിപ്പ്: കോട്ടയം നഗരസഭ സെക്രട്ടറിയെ സർവിസിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്താൻ ശിപാർശ

കോട്ടയം: നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് വിഷയത്തിൽ സെക്രട്ടറിയെ സർവിസിൽനിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് തദ്ദേശ ഭരണ ജില്ല ജോയന്‍റ് ഡയറക്ടർ ശിപാർശ ചെയ്തു.Recommendation to remove Kottayam municipal secretary from service and conduct investigation

പ്രിൻസിപ്പൽ ഡയറക്ടർക്ക് കൈമാറിയ റിപ്പോർട്ടിൽ ഉടൻ നടപടിയുണ്ടാകും. തട്ടിപ്പ് നടത്തിയ മുൻ ജീവനക്കാരൻ അഖിൽ സി. വർഗീസിനുപുറമെ ഡെപ്യൂട്ടി സെക്രട്ടറി ഫില്ലിസ് ഫെലിക്സ്, അക്കൗണ്ട്സ് വിഭാഗം സൂപ്രണ്ട് എസ്.കെ. ശ്യാം, അക്കൗണ്ട്സ് വിഭാഗത്തിലെ സീനിയർ ക്ലർക്ക് വി.ജി. സന്തോഷ് കുമാർ, പെൻഷൻ വിഭാഗം കൈകാര്യം ചെയ്തിരുന്ന കെ.ജി. ബിന്ദു എന്നിവർ നിലവിൽ അന്വേഷണവിധേയമായി സസ്പെൻഷനിലാണ്. നിലവിലെ സെക്രട്ടറി 2023 ഏപ്രിലിലാണ് കോട്ടയം നഗരസഭയിലെത്തിയത്.

അതിനുമുമ്പ് സെക്രട്ടറിയായിരുന്നവർക്കെതിരെ നടപടി ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മുനിസിപ്പൽ എൻജിനീയർ, സെക്രട്ടറി, ഹെൽത്ത് സൂപ്പർവൈസർ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരും സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു.

തട്ടിപ്പ് സംബന്ധിച്ച് നഗരസഭയിൽ ഓഡിറ്റ്-തദ്ദേശവകുപ്പുകളുടെ അന്വേഷണം തുടരുകയാണ്. കഴിഞ്ഞ 30 മുതൽ തദ്ദേശവകുപ്പ് സീനിയർ ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തിൽ ഏഴംഗസംഘം പരിശോധന നടത്തുന്നുണ്ട്. ഓഡിറ്റ് ഡയറക്ടർ കെ.ജി. മിനിമോളുടെ നേതൃത്വത്തിലാണ് ഓഡിറ്റ് വകുപ്പിന്‍റെ പരിശോധന.

2020 ഒക്ടോബർ മുതൽ 2024 ആഗസ്റ്റ് വരെ കാലയളവിൽ 2.39 ലക്ഷം രൂപയാണ് പ്രതി അഖിൽ സി. വർഗീസ് മാതാവിന്‍റെ പേരിലുള്ള കൊല്ലം എസ്.ബി.ഐയിലെ അക്കൗണ്ടിലേക്ക് മാത്രം മാറ്റിയത്. ട്രഷറി വഴി 51.90 ലക്ഷവും ബാങ്ക് ഓഫ് മഹാരാഷ്ട്ര വഴി 55.79 ലക്ഷവും എസ്.ബി.ഐ വഴി 1.31 കോടിയുമാണ് തട്ടിയത്. വെസ്റ്റ് പൊലീസും തുടർന്ന് ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

Other news

വീട്ടിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53 കാരൻ അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ചു കയറി യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53 കാരൻ അറസ്റ്റിൽ കൊല്ലം:...

അകാലത്തിൽ പൊലിഞ്ഞ ‘വെള്ളിനക്ഷത്രം’; അസാധാരണമായ അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലികയെ ഓർത്ത് വിനയൻ

അകാലത്തിൽ പൊലിഞ്ഞ ‘വെള്ളിനക്ഷത്രം’; അസാധാരണമായ അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലികയെ...

വാക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ പണി പാളും! അപമാനിച്ചതിന് യുവതിക്ക് 2.5 ലക്ഷം രൂപ പിഴ; അബുദാബി കോടതിയുടെ കടുത്ത നടപടി

അബുദാബി: വാക്കും പെരുമാറ്റവും അതിരുവിട്ടാൽ പ്രവാസലോകത്ത് വലിയ വില നൽകേണ്ടി വരുമെന്ന്...

ജോസിൻ്റെ ചാട്ടത്തിന് തടയിട്ടത് മുഖ്യമന്ത്രി

ജോസിൻ്റെ ചാട്ടത്തിന് തടയിട്ടത് മുഖ്യമന്ത്രി തിരുവനന്തപുരം: യു.ഡി.എഫ് പ്രലോഭനങ്ങൾക്കും സഭയുടെ സമ്മർദ്ദങ്ങൾക്കും വഴങ്ങി...

രാഹുൽ മാങ്കൂട്ടത്തിൽ അകത്തോ പുറത്തോ? മൂന്നാം ബലാത്സംഗക്കേസിൽ നിർണ്ണായക വിധി നാളെ;

കോട്ടയം: രാഷ്ട്രീയ കേരളം അത്യന്തം ആകാംക്ഷയോടെ കാത്തിരിക്കുന്ന പാലക്കാട് എംഎൽഎ രാഹുൽ...

അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് മര്‍ദനം; നാല് പേര്‍ക്കെതിരെ കേസ്

അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന്...

Related Articles

Popular Categories

spot_imgspot_img