ലെബനനിൽ യുഎസും യുറോപ്യൻ യൂണിയനും നിരോധിച്ചിട്ടുള്ള ലെബനനിലെ രാഷ്ട്രീയ-സൈനിക സ്ഥാപനമായ
ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകൾ ഒരേസമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 8 പേർ മരിച്ചു. ലെബനനിൽ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് സ്ഫോടനം നടന്നത്. Pagers used by Hezbollah in Lebanon explode simultaneously, killing 8
ഹിസ്ബുല്ല സംഘാംഗങ്ങൾ ഉൾപ്പെടെ 2750 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരിൽ ഉന്നത ഹിസ്ബുല്ല നേതാക്കളുമുണ്ട്. ഇസ്രയേൽ– ഹിസ്ബുല്ല ഭിന്നത രൂക്ഷമായിരിക്കെയാണ് സംഭവം. ആസൂത്രിത ഇലക്ട്രോണിക് ആക്രമണമാണെന്നാണ് വിദഗ്ധർ പറയുന്നത്.
ലെബനനിലെ ഇറാൻ അംബാസിഡർക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇസ്രയേൽ ചാര സംവിധാനങ്ങളെ വെട്ടിക്കാനായി ഹിസ്ബുള്ള ആശയ വിനിമയത്തിന് പേജറുകളാണ് ഉപയോഗിക്കുക. ഇതിൽ വൈറസ് സംവിധാനം ഒരുക്കിയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
സൈബർ ആക്രമണം മൂലം ലിഥിയം ബാറ്ററികൾ അമിതമായി ചൂടായതാണ് പേജർ പൊട്ടിത്തെറിച്ചതിനു പിന്നിലെ കാരണമെന്നാണ് വിവരം. ആക്രമണത്തിന് ഇസ്രായേലിനെ കുറ്റപ്പെടുത്തിയ ഹിസ്ബുല്ല, ഇതുവരെ നേരിട്ട ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണിതെന്നും അവകാശപ്പെട്ടു.
ആക്രമണത്തെ വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്ന് ഹിസ്ബുള്ള പ്രതികരിച്ചു. ഇസ്രയേലിൽ നടന്ന കാർ ബോംബ് ആക്രമണത്തിന് തിരിച്ചടിയാണെന്നാണ് ഇസ്രയേൽ വാദം.
യുഎസും യുറോപ്യൻ യൂണിയനും നിരോധിച്ചിട്ടുള്ള ലെബനനിലെ രാഷ്ട്രീയ-സൈനിക സ്ഥാപനമായ ഹിസ്ബുല്ലക്ക് ഇറാന്റെ പിന്തുണയുണ്ട്. 2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രയേലുമായി യുദ്ധം ചെയ്യുന്ന ഹമാസിനെ ഹിസ്ബുല്ല പിന്തുണയ്ക്കുന്നുണ്ട്.