web analytics

പാണ്ടിനാട്ടിൽ നിന്നും പറ്റിക്കാൻ വരുന്നവർ; മുട്ടക്കോഴി എന്നു പറഞ്ഞ് നൽകുന്ന കോഴികൾ മുട്ടയിടാൻ പ്രായമാകുമ്പോൾ കൂവും

കോഴിയെ വളർത്തി ദിവസ വരുമാനം കണ്ടെത്തുന്ന വീട്ടമ്മമാരെ കബളിപ്പിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്ന് വളര്‍ത്തുകോഴിയെ എത്തിക്കുന്നവര്‍ മുട്ടക്കോഴി കുഞ്ഞുങ്ങളെന്ന പേരില്‍ കൂടുതലും പൂവന്‍ കോഴികുഞ്ഞുങ്ങളെയാണ് എത്തിക്കുന്നത്.Mostly rooster chicks are delivered as egg chickens

റോഡരികിലെ വില്പനക്കാരില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നവരാണ് കൂടുതലും കബളിപ്പിക്കപ്പെടുന്നത്. വളര്‍ച്ചയെത്തുമ്പോള്‍ തമിഴ്‌നാട് കോഴികളില്‍ 80 ശതമാനവും പൂവനായിരിക്കും. ഇതോടെ ഇറച്ചിക്കായി വില്‍ക്കേണ്ടി വരും.

ഗ്രാമങ്ങളിലെ വീട്ടമ്മമാര്‍ നല്ല വരുമാനം പ്രതീക്ഷിച്ചാണ് മുട്ടക്കോഴികളെ വളര്‍ത്തുന്നത്. ശരിയായി പരിപാലിച്ചാല്‍ കുറഞ്ഞ ചെലവില്‍ മികച്ച വരുമാനം നേടാം. ഇതിനായി നല്ല കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കണമെന്ന് മാത്രം.

ഗ്രാമശ്രീ, ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി, വി.വി ത്രീ എന്നീ ഇനത്തിലുള്ള കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുത്താല്‍ കൂടുതല്‍ മുട്ട ലഭിക്കും. കേരള സ്റ്റേറ്റ് പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ഗുണനിലവാരമുള്ള മുട്ടക്കോഴികളെ നൽകുന്നുണ്ട്.

പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കോഴിക്കുഞ്ഞുങ്ങള്‍ക്ക് അത്യുത്പാദന – രോഗപ്രതിരോധ ശേഷി കൂടുതലാണ്.
മൃഗസംരക്ഷണ വകുപ്പ് വഴിയാണ് ഇവയുടെ വിതരണം. 50 ദിവസം പ്രായമായ കുഞ്ഞിന് 170 രൂപയാണ് വില.

വകുപ്പ് വഴി വിതരണം ചെയ്യുമ്പോള്‍ 50 രൂപ സബ്സിഡി പ്രകാരം 120 രൂപയ്ക്ക് ലഭിക്കും.
ഇതേ പ്രായമുള്ള തമിഴ്നാടന്‍ കോഴികള്‍ 60-80 രൂപ നിരക്കില്‍ വീട്ടിലെത്തിക്കുന്ന സ്വകാര്യ ഏജന്‍സികളുമുണ്ട്.

രോഗപ്രതിരോധശേഷി കുറവായതിനാല്‍ വളര്‍ത്തിയെടുക്കാന്‍ പാടാണ്. ഇവയില്‍ നിന്ന് നാടന്‍കോഴികളിലേക്കും രോഗം പടരാം. ലാഭം പ്രതീക്ഷിച്ചാണ് തമിഴ്നാടന്‍ കോഴികളെ കര്‍ഷകര്‍ കൂടുതലായി വാങ്ങുന്നത്

പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ ഫാമുകളില്‍ നിന്ന് ഏജന്റുമാര്‍ വില കുറച്ച് വാങ്ങി ഇതോടൊപ്പം മുട്ടക്കോഴി കുഞ്ഞുങ്ങളെ കലര്‍ത്തിയാണ് വില്പന. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ മരുന്നുകള്‍ നല്‍കാറില്ല.

ഒരുമാസം പ്രയമാകുമ്പോള്‍ റോഡരികില്‍ വലകെട്ടി വില്പനയ്‌ക്കെത്തിക്കും. ഇവരുടെ ഏജന്റുമാര്‍ ഇരുചക്ര വാഹനങ്ങളില്‍ വീടുകളിലും എത്തിക്കാറുണ്ട്. മൂന്നുമാസം കൊണ്ടേ പൂവന്‍ കോഴികളെ തിരിച്ചറിയാനാവൂ.

ആറുമാസം വേണ്ടിവരും പൂവന്‍ കോഴി ഇറച്ചിപ്പരുവമാകാന്‍. തീറ്റച്ചെലവ് കൂടുന്നതിനാലാണ് ഫാമുകള്‍ പൂവന്‍ കോഴികളെ തുടക്കത്തിലേ ഒഴിവാക്കുന്നത്. 45 ദിവസം കൊണ്ട് ഇറച്ചിയാകുന്ന കോഴികളോടാണ് കര്‍ഷകര്‍ക്ക് താത്പര്യം. തീറ്റയുടെ വില (50കിലോയ്ക്ക്) 2,250രൂപ.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

‘സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരും, ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്’; ആഞ്ഞടിച്ച് ഷോൺ ജോർജ്

കോട്ടയം: സഭയുടെയും ദീപിക പത്രത്തിന്റെയും നിലപാടുകൾക്കെതിരെ ശക്തമായ വിമർശനവുമായി ബിജെപി സംസ്ഥാന...

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C തിരുവനന്തപുരം: സംസ്ഥാനത്ത്...

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട ആ ഉദ്വേഗ നിമിഷങ്ങൾ

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട...

ശ്രുതിയുടെ അപേക്ഷ സർക്കാർ തള്ളി: വയനാട് ദുരന്തബാധിതയ്ക്ക് ടൗൺഷിപ്പിൽ വീടില്ല

തിരുവനന്തപുരം: ഉരുൾപൊട്ടൽ പ്രളയത്തിൽ ഉറ്റവരും ഉടയവരും ഒരു നിമിഷം കൊണ്ട് ഇല്ലാതായ...

Related Articles

Popular Categories

spot_imgspot_img