web analytics

ആർട്ടിക് ധ്രുവ പര്യവേക്ഷണ പദ്ധതിയിൽ കൊച്ചിക്കാരിയും;അനുപമ ഉൾപ്പെട്ട ഇന്ത്യൻ സംഘത്തിൽ ഏട്ടുപേരാണുള്ളത്

ആർട്ടിക് ധ്രുവത്തിലെ ഇന്ത്യയുടെ പര്യവേക്ഷണ പദ്ധതിയിൽ എറണാകുളത്തെ ചിന്മയ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ അനുപമ ജിംസ് പങ്കാളിയാകും.Anupama Jims, an assistant professor in the Department of Computer Science at Chinmaya University, Ernakulam, will be involved in India’s Arctic exploration project

ഗവേഷണം നടക്കുന്നത് നോർവേയിലെ സ്വാൽബാർഡിലുള്ള ഹിമാദ്രി സ്റ്റേഷൻ കേന്ദ്രീകരിച്ചാണ്. അനുപമ ഉൾപ്പെട്ട ഇന്ത്യൻ സംഘത്തിൽ ഏട്ടുപേരാണുള്ളത്. അനുപമയെ കൂടാതെ രണ്ട് മലയാളികൾ കൂടെയുണ്ട്.

ഉത്തരധ്രുവത്തിൽ നിന്ന് 1,200 കിലോമീറ്റർ അകലെയുള്ള ഹിമാദ്രിയിലാണ് സംഘം ഗവേഷണം നടത്തുന്നത്. ഒക്ടോബർ ആദ്യവാരം വരെ സംഘം അവിടെയുണ്ടാകും.

2008 മുതൽ വേനൽക്കാലത്ത് ഇന്ത്യ നടത്തിവരുന്ന ആർട്ടിക് പര്യവേക്ഷണത്തിന്റെ തുടർച്ചയായി പഠനഗവേഷണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സംഘം എത്തിയത്.

ഇന്ത്യയ്ക്കുപുറമെ വിവിധ രാജ്യങ്ങളുടെ ഗവേഷണ സ്റ്റേഷനുകൾ മാത്രമാണ് സ്വാൽബാർഡിലുള്ള ന്യൂ അലേസുണ്ട് ദ്വീപിലുള്ളത്. തൊട്ടടുത്ത ജനവാസ കേന്ദ്രം ലോംഗ് ഐ അർബിൻ ആണ്. അവിടെ നിന്ന് ചെറുവിമാനത്തിൽ മുക്കാൽ മണിക്കൂറോളം യാത്രയുണ്ട് ഗവേഷകർക്ക് സ്റ്റേഷനുകളിലേയ്ക്ക്.

ദുർഘടമായ യാത്രയും കാലാവസ്ഥയുമാണ് വെല്ലുവിളി. പഠനത്തിനായി പോകുമ്പോൾ ഹെൽമെറ്റും ലൈസൻസുള്ള തോക്കുമുൾപ്പെടെ സുരക്ഷാ സംവിധാനങ്ങളുമായാണ് ഗവേഷകർ സഞ്ചരിക്കുന്നത്.

2008 ജൂലായ് ഒന്നിന് അന്നത്തെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയായിരുന്ന കപിൽ സിബലാണ് ഹിമാദ്രി സ്റ്റേഷൻ പഠന ഗവേഷണത്തിനായി തുറന്ന് നൽകിയത്.അഞ്ചു ഡിഗ്രി സെൽഷ്യസിന് താഴെയാണ് നിലവിലെ താപനില. ഹിമക്കരടിയുടെ ആക്രമണമാണ് ഗവേഷകർ നേരിടുന്ന മറ്റൊരു വെല്ലുവിളി.

നോർവീജീയൻ ആർട്ടിക് പ്രദേശത്തെ സൂഷ്മജീവജാലങ്ങളെക്കുറിച്ചാണ് അനുപമ ഗവേഷണം നടത്തുന്നത്. നിർമ്മിത ബുദ്ധിയുടെ പിൻബലത്തോടെയാണ് അനുപമയുടെ പഠനം.

ഗോവ ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചാണ് ആർട്ടിക് പദ്ധതിയിലേയ്ക്ക് അനുപമയെ തിരഞ്ഞെടുത്തത്. ബയോളജി, സുവേളജി എന്നിവ പഠിച്ചവർക്കാണ് അവസരം.

എ.ഐ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗവേഷണപ്രബന്ധമാണ് കമ്പ്യൂട്ടർ സയൻസ് അദ്ധ്യാപികയായ അനുപയെ തിരഞ്ഞടുക്കാൻ വഴിതെളിച്ചത്. എറണാകുളം ഇടപ്പള്ളി സ്വദേശിനിയാണ്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

സാക്കിർ നായികിന് എയ്ഡ്സോ

സാക്കിർ നായികിന് എയ്ഡ്സോ ഷാ ആലം: തനിക്കെതിരെ പ്രചരിക്കുന്ന ആരോ​ഗ്യസംബന്ധമായ വാർത്തകൾ വ്യാജമെന്ന്...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം

മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക് നേരെ ബോംബാക്രമണം ന്യൂഡൽഹി: ന്യൂഡൽഹി: മ്യാൻമറിൽ രണ്ട് സ്കൂളുകൾക്ക്...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

Related Articles

Popular Categories

spot_imgspot_img