ഇന്ന് തിരുവോണം; എല്ലാ വായനക്കാർക്കും ന്യൂസ് 4 മീഡിയയുടെ ഓണാശംസകൾ

ഈണം പോലെ , താളം പോലെ പൊന്നിൻ ചിങ്ങ മാസത്തിലെ പൂത്തിരുവോണം . ഒരുപാട് നന്മയും ,സ്നേഹവും പൂനിലാവ് പോലെ മനസ്സിൽ പൊഴിക്കുന്ന പൊന്നോണമാണിന്ന്.Happy Onam from News 4 Media to all readers

മാനുഷരെല്ലാരും ഒന്നുപോലെ സന്തോഷിച്ച കാലത്തിന്റെ ഓർമ്മദിവസം. സമൃദ്ധവും സുന്ദരവുമായ ആ കാലത്തെ  ഒരുത്സവമായി ആഘോഷിക്കുന്നു. എല്ലാ മലയാളികൾക്കും ന്യൂസ് 4 മീഡിയയുടെ  ഓണാശംസകൾ.

ലോകത്തൊരിടത്തുമില്ല ഇങ്ങനെയൊരുത്സവം. എല്ലാവരുമൊന്നെന്ന സമഭാവനയുടെ ആഘോഷം. ഉള്ളവനും ഇല്ലാത്തവനുമെന്നോ വലിയവനും ചെറിയവനുമെന്നോ നേതാവും അനുയായിയുമെന്നോ മുതലാളിയും തൊഴിലാളിയുമെന്നോ ഭേദമില്ലാത്ത ഒരു കാലത്തെ പുനരവതരിപ്പിക്കുമ്പോൾ ഏതു പ്രായക്കാരും കുട്ടികളെപ്പോലെ ആനന്ദിക്കുന്ന ദിനം. 

എല്ലാം നല്ലതാകുമ്പോളുള്ള ആനന്ദം. മനസ്സു ശുദ്ധമാകുമ്പോഴുള്ള ആമോദം. കള്ളപ്പറയും ചെറുനാഴിയുമില്ല. അളന്നുതൂക്കാത്ത സ്നേഹത്തിന്റെ ആവേശമാണ് നാടെങ്ങും. പൂക്കളുടെയും പുടവകളുടെയും ഉത്സവത്തിന് പൂമ്പാറ്റകളെപ്പോലെയാണ് മനസ്സുകൾ.

സമൃദ്ധിയും സംശുദ്ധിയും കലരുകയാണിവിടെ. ജാതിയോ മതമോ ദേശമോ വേഷമോ ജീവിതാവസ്ഥയോ ഒന്നും ആരെയും വേറിട്ടതാക്കുന്നില്ല. ആരും ചെറുതല്ലെന്ന ചെറുതല്ലാത്ത സന്ദേശം നാടിന്റെ ആഘോഷമായി മാറുമ്പോൾ ലോകത്തേക്കാൾ വലുതാകുന്നുണ്ട് ഈ കൊച്ചു കേരളം.

പൂവിളിയോടെയാണ് നാം ഓണത്തെ സ്വീകരിക്കുന്നത് . മുക്കുറ്റിയും ,കാശിത്തുമ്പയും ,കണ്ണാന്തളിയുമൊക്കെ കണ്ണിനഴകായി മുറ്റത്ത് വിരിയും . ലോകത്ത് എവിടെയായാലും ഇതൊന്നും ഒരു മലയാളിയ്‌ക്കും വിസ്മരിക്കാനാവില്ല .

അച്ഛന്റെ കൈയ്യിൽ നിന്നും സ്നേഹത്തോടെ ഓണക്കോടി വാങ്ങി , നല്ല തുമ്പപ്പൂ ചോറും ,പരിപ്പും , ,നെയ്യും കൂട്ടിയുള്ള സദ്യയുണ്ട് , ചേച്ചിമാർക്കും , അനിയന്മാർക്കുമൊപ്പം ഊഞ്ഞാലിൽ ആടിയ ദിനങ്ങൾ . കുടമുല്ലപ്പൂ അണിഞ്ഞ് ,പൊട്ടിച്ചിരിക്കുന്ന വളകൾക്കൊപ്പം തിരുവാതിര ആടിയ ദിവസം ഇന്നും മറക്കാത്ത എത്രയോ സുന്ദരികളുണ്ടാകും . പൂ വിളിച്ച് , പൂവിറുത്ത് , പൂപ്പട കൂട്ടി ,പൂവട ചുട്ട് മലയാളിയുടെ സ്വന്തം തിരുവോണം.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് കൊടുംവനത്തിൽ; സമയോചിത ഇടപെടലിൽ രക്ഷ

ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് കൊടുംവനത്തിൽ; സമയോചിത ഇടപെടലിൽ രക്ഷ കൊച്ചിയിലെ കീരംപാറ...

‘ഓപ്പറേഷന്‍ സിന്ദൂര്‍’ അത്തപ്പൂക്കളം; കേസ്

'ഓപ്പറേഷന്‍ സിന്ദൂര്‍' അത്തപ്പൂക്കളം; കേസ് കൊല്ലം: മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍...

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ ഗ്രാമം..!

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക...

Related Articles

Popular Categories

spot_imgspot_img