ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയിൽ പശുക്കുട്ടി ജനിച്ചു. ദീപ്‌ജ്യോതി എന്നാണ് പശുക്കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. മോദി പശുക്കിടാവിന് പ്രത്യേക പൂജ അര്‍പ്പിക്കുകയും ചെയുന്ന ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.(PM Modi welcomes newborn calf at his residence, names it ‘Deepjyoti’)
പശുക്കുട്ടിയെ ഷാള്‍ പുതപ്പിച്ച് പീഠത്തില്‍ ഇരുത്തി ദുര്‍ഗാവിഗ്രഹത്തിന് മുന്നില്‍ വച്ച് പൂജ നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. നെറ്റിയില്‍ വെളുത്ത ജ്യോതിയുടെ ആകൃതിയുള്ളതിനാലാണ് പശുക്കുട്ടിക്ക് ദീപ്‌ജ്യോതി എന്ന പേര് നല്‍കിയത്.
പ്രധാനമന്ത്രി തന്നെയാണ് തന്റെ എക്സിലൂടെ പശുക്കിടാവിനെ വീഡിയോയും ഫോട്ടോയും പുറത്തു വിട്ടത്. വീഡിയോയില്‍ പശുക്കിടാവിനെ വാത്സല്യത്തോടെ സ്വീകരിക്കുന്നത് കാണാം. പശുക്കിടാവിനെ ചുംബിക്കുകയും അതിനൊപ്പം വസതിയിലെ പൂന്തോട്ടത്തിലൂടെ നടക്കുന്നതും വീഡിയോയിൽ ഉണ്ട്.