web analytics

ജനനേന്ദ്രിയം അസ്ഥിയായി രൂപം മാറുന്ന അപൂർവ രോഗം; കണ്ടെത്തിയത് കാൽമുട്ടിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിൽ

ന്യൂയോർക്ക്: ജനനേന്ദ്രിയം അസ്ഥിയായി രൂപം മാറുന്ന അസാധാരണ രോ​ഗം അറുപത്തിമൂന്നൂകാരനിൽ സ്ഥിരികരിച്ചു.A 63-year-old man has been diagnosed with a rare disease that turns his genitals into bones

ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റലിൽ കാൽമുട്ടിന് അസ്വസ്ഥത അനുഭവപ്പെട്ടതിന് ചികിത്സതേടിയ ആളിലാണ് അത്യപൂർവ രോ​ഗം കണ്ടെത്തിയത്.

‘പെനൈൽ ഓസിഫിക്കേഷൻ’ (Penile Ossification) എന്ന അത്യപൂർവ രോ​ഗമാണ് ഇദ്ദേഹത്തിന് സ്ഥിരീകരിച്ചതെന്ന് ലാഡ്ബൈബിൾ റിപ്പോർട്ട് ചെയ്യന്നു. അതേസമയം, ജനനേന്ദ്രിയം അസ്ഥിയായി രൂപം മാറുന്ന അസാധാരണ രോ​ഗം ബാധിച്ചയാളുടെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

കാൽമുട്ടിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് അറുപത്തിമൂന്നൂകാരൻ ന്യുയോർക്ക് സിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടിയത്. 2019-ൽ നടപ്പാതയിൽ വീണതിനെ തുടർന്ന് ഇദ്ദേഹത്തിന് ചെറിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു.

വീഴ്ചയിൽ ബോധക്ഷയമോ തലയ്ക്ക് പരിക്കുകളോ ഒന്നും സംഭവിച്ചിരുന്നില്ല. എങ്കിലും ഭാവിയിൽ കാൽ മുട്ടുവേദനയ്ക്ക് കാരണമായേക്കാവുന്ന ഒടിവോ മറ്റ് പ്രശ്‌നങ്ങളോ ഒഴിവാക്കാനായി ഡോക്ടർമാർ ഇടുപ്പിൻറെ എക്സ് റേ എടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഈ എക്സറേ റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് ജനനേന്ദ്രിയം അസ്ഥിയായി മാറുന്ന രോ​ഗാവസ്ഥ ശ്രദ്ധയിൽപെട്ടത്.

എക്സ്-റേ സ്കാനിൽ ജനനേന്ദ്രിയം മൃദുവായ ടിഷ്യൂകളിൽ ഗുരുതരമായ കാൽസിഫിക്കേഷൻ സംഭവിച്ചതായി ഡോക്ടർമാർ കണ്ടെത്തി. “എക്സ്ട്രാസ്കെലെറ്റൽ ബോൺ” (Extraskeletal Bone) എന്നാണ് ഈ പ്രതിഭാസം വൈദ്യശാസ്ത്ര മേഖലയിൽ അറിയപ്പെടുന്നത്.

കാൽസ്യം ലവണങ്ങൾ ജനനേന്ദ്രിയത്തിൽ ഒരു ഫലകത്തോട് സാമ്യമുള്ള രീതിയിൽ നിക്ഷേപിക്കപ്പെടുന്ന അസ്ഥയാണിത്. അത്തരം സന്ദർഭങ്ങൾ അത്യപൂർവ്വമാണ്. യൂറോളജി കേസ് റിപ്പോർട്ട് പ്രകാരം ഇത്തരത്തിലുള്ള വെറും 40 ൽ താഴെ കേസുകൾ മാത്രമാണ് ഇതുവരെ ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

പെനൈൽ ഓസിഫിക്കേഷൻ എന്നത് ജനനേന്ദ്രിയം പാത്തോഫിസിയോളജിക്ക് കാരണമായി മാറുന്ന ഒരു രോഗമാണ്. ഈ അവസ്ഥയിൽ അസ്ഥി പോലുള്ള ടിഷ്യു ജനനേന്ദ്രിയത്തിൽ രൂപപ്പെടുന്നു.

ട്രോമ, പ്രമേഹം, അവസാനഘട്ട വൃക്കസംബന്ധമായ രോഗം തുടങ്ങിയ തുടങ്ങിയ മറ്റ് പല രോഗങ്ങളുമായി ഈ രോഗാവസ്ഥ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സയൻസ് റിപ്പോർട്ടുകൾ പറയുന്നു. എ

ന്നാൽ രോഗ നിർണ്ണയത്തിന് ശേഷം ഇയാൾ ഡോക്ടർമാരുടെ നിർദ്ദേശത്തിന് വിരുദ്ധമായി ആശുപത്രിയിൽ നിന്നും നിർബന്ധ ഡിസ്ചാർജ്ജ് വാങ്ങിപ്പോയെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം ഈ രോഗത്തിന് കുത്തിവെയ്പ്പുകളും ശസ്ത്രക്രിയകളുമാണ് പരിഹാരമെന്ന് മെഡിക്കൽ ജേണലുകൾ റിപ്പോർട്ട് ചെയ്യുന്നു.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

റിസർവ് ടീമിൽ മലയാളി ജംഷീലയും

റിസർവ് ടീമിൽ മലയാളി ജംഷീലയും കൊച്ചി: കാഴ്‌ചപരിമിതരുടെ വനിത ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ...

‘അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ല’; മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

അനധികൃത കുടിയേറ്റ കുറ്റവാളികളോട് ഇനി മൃദു സമീപനം ഇല്ലെന്ന് ഡോണൾഡ് ട്രംപ് യുഎസ്...

ഈ തട്ടിപ്പിൽ അറിയാതെ പോലും വീഴരുത്

ഈ തട്ടിപ്പിൽ അറിയാതെ പോലും വീഴരുത് കേരള പോലീസിൻ്റെ മുന്നറിയിപ്പ് പ്രകാരം, ‘മ്യൂൾ...

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി

വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലം മാറ്റി തൃശൂർ: കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ...

രക്തക്കറ പുരണ്ട സ്ത്രീയുടെ അടിവസ്ത്രങ്ങളുമായി യുവാവ്

രക്തക്കറ പുരണ്ട സ്ത്രീയുടെ അടിവസ്ത്രങ്ങളുമായി യുവാവ് കോഴിക്കോട്: ബാലുശ്ശേരി കിനാലൂരിൽ രക്തക്കറ പുരണ്ട...

സ്കൂൾ ബസ് മറിഞ്ഞ് അപകടം

തിരുവനന്തപുരം: കിളിമാനൂർ വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. 20-ലധികം കുട്ടികൾക്ക്...

Related Articles

Popular Categories

spot_imgspot_img