അയ്യപ്പ ഭക്തർക്ക് ആശ്വാസം; ശബരിമലയിലേക്ക് സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി

പത്തനംതിട്ട: ഓണം- കന്നിമാസ പൂജ തിരക്കുകൾ കണക്കിലെടുത്ത് ശബരിമലയിലേക്ക് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. തീർഥാടകരുടെ സൗകര്യാർഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംത്തിട്ട, ചെങ്ങന്നൂർ, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടാകും.(KSRTC with special service to Sabarimala)

ഓണത്തോടനുബന്ധിച്ചും കന്നിമാസ പൂജകൾക്കുമായി വെള്ളിയാഴ്ച വൈകുന്നേരം 05:00 മണിക്ക് ശബരിമല തിരുനടതുറക്കുകയും അടുത്ത ശനിയാഴ്ച രാത്രി 10:00 മണിക്ക് നട അടയ്ക്കുകയും ചെയ്യും. ഇത് കണക്കിലെടുക്കാണ് പ്രത്യേക സർവീസ് ഒരുക്കുന്നത്. ഇതിന് പുറമെ പതിവ് പോലെ നിലയ്ക്കൽ – പമ്പ ചെയിൻ സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകളും, മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഓണക്കാലത്തും ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ തൊട്ടടുത്ത യൂണിറ്റുകളിൽ നന്നും സർവീസുകൾ ക്രമീകരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ സർവീസുകൾക്കെല്ലാം ടിക്കറ്റുകൾ ഓൺലൈനായി ബുക്കു ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഓൺലൈൻ വെബ്സൈറ്റായ www.onlineksrtcswift.com വഴിയും ente ksrtc neo oprs എന്ന ആപ്പുവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് കെ എസ് ആർ ടി സി പമ്പ : 0473-5203445, തിരുവനന്തപുരം : 0471-2323979, കൊട്ടാരക്കര : 0474-2452812, പത്തനംത്തിട്ട : 0468-2222366.

spot_imgspot_img
spot_imgspot_img

Latest news

തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നു; തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകർന്ന് വീണ് അപകടം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ...

കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട്ടെ കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ പോസ്റ്റ് മോര്‍ട്ടം...

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ആത്മഹത്യ; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന്...

സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടലിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...

Other news

തിരുവനന്തപുരത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ; ദുരൂഹത

തിരുവനന്തപുരം: ഒൻപതാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

നികുതി വർധനവിന് പിന്നാലെ റീടെസ്റ്റ് ഫീസ് എട്ടിരട്ടിയാകും; പഴയ വാഹനം കളയുകയാകും ലാഭം…

സംസ്ഥാന സർക്കാർ റീടെസ്റ്റ് ചെയ്യേണ്ട വാഹനങ്ങളുടെ നികുതി 50 ശതമാനം ഉയർത്തിയ...

അസഹ്യമായ വയറുവേദന; പരിശോധനയിൽ കണ്ടെത്തിയത് ശസ്ത്രക്രിയ സമയത് ഗർഭപാത്രത്തിൽ മറന്നു വെച്ച സർജിക്കൽ മോപ്പ്

അസഹ്യമായ വയറുവേദന, പനി, മൂത്രത്തിൽ പഴുപ്പ് തുടങ്ങിയവ പതിവായതോടെയാണ് യുവതി ചികിത്സ...

കട്ടപ്പനയിൽ കാർ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: കട്ടപ്പന - വള്ളക്കടവ് ഭാഗത്ത് ശനിയാഴ്ച പുലർച്ചെ നിയന്ത്രണം വിട്ട...

കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ആത്മഹത്യ; നിർണായക വിവരങ്ങൾ പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യ അറസ്റ്റ് ഭയന്നെന്ന്...

Related Articles

Popular Categories

spot_imgspot_img