തിരുവനന്തപുരം: മൂന്നു മേഖലകളിലായി വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനം. തെക്കൻ മേഖലയിലേത് തിരുവനന്തപുരം ജില്ലയിലാണ്.Decision to set up vehicle scrapping centers in three sectors
മധ്യ, വടക്കൻ മേഖലകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. കെ.എസ്.ആർ.ടി.സിയും റെയിൽവേക്ക് കീഴിലെ ബ്രത്ത് വൈറ്റ് കമ്പനിയും ചേർന്നാണ് തെക്കൻ മേഖല കേന്ദ്രം സജ്ജമാക്കുക.
ഇതിനായി സ്ഥലം ഏറ്റെടുക്കാൻ നടപടി തുടങ്ങി. ഫാക്ടറി സ്ഥാപിക്കാനുള്ള സ്ഥലം കെ.എസ്.ആര്.ടി.സി നല്‍കും.
ബ്രത്ത് വെറ്റാകും യൂനിറ്റ് സ്ഥാപിക്കുക. വരുമാനത്തിന്റെ നിശ്ചിതശതമാനം കെ.എസ്.ആര്.ടി.സിക്ക് ലഭിക്കും വിധമാണ് ധാരണപത്രം.
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഉപേക്ഷിക്കാനുള്ള കേന്ദ്രനയം അനുസരിച്ചാണ് അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.
നിലവിൽ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ വാഹനം പൊളിച്ച് രജിസ്ട്രേഷന് റദ്ദാക്കാനാകൂ.
എന്നാല്‍, അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങള്‍ യാഥാർഥ്യമാകുന്നതോടെ ഉടമക്ക് രേഖകള്‍ സഹിതം വാഹനം പൊളിക്കാനായി കൈമാറാം.
ഉടൻ സാക്ഷ്യപത്രവും ലഭിക്കും. ഈ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ പുതിയ വാഹനങ്ങള്‍ക്ക് നികുതിയിളവ് അനുവദിക്കും. ഫിറ്റ്നസ് പരിശോധനയില്‍ പരാജയപ്പെടുന്ന വാഹനങ്ങളും പൊളിക്കേണ്ടിവരും.
സംസ്ഥാനത്തെ സർക്കാർ വകുപ്പുകൾക്ക് കീഴിലെ പൊളിക്കേണ്ട വാഹനങ്ങളുടെ കണക്കെടുക്കാനും വില നിശ്ചിയിക്കാനും മോട്ടോർ വാഹനവകുപ്പിനെ ചുമതലപ്പെടുത്തി.
സർക്കാർ വാഹനങ്ങൾക്കൊപ്പം വിവിധ കുറ്റകൃത്യങ്ങളിൽ പിടികൂടി പൊലീസ് സ്റ്റേഷനിൽ കിടക്കുന്നവ, എക്സൈസ്-ഫോറസ്റ്റ് വകുപ്പുകൾ പിടികൂടിയ അവകാശികളില്ലാത്തവക്ക് അടക്കം അടിസ്ഥാന വില നിശ്ചയിക്കാനും ഇവ ഒഴിവാക്കാനുമാണ് തീരുമാനം.
ഓരോ ആർ.ടി.ഒ, ജോയന്റ് ആർ.ടി.ഒ ഓഫിസുകളിലെയും അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ വാഹനങ്ങളുടെ വില നിശ്ചയിക്കും.
സംസ്ഥാനത്ത് പതിനയ്യായിരത്തോളം വാഹനങ്ങൾ ഈ ഗണത്തിലുണ്ടെന്നാണ് കണക്ക്. ഇതിൽ ആറായിരവും പൊലീസ് സ്റ്റേഷനുകളിൽ പിടിച്ചിട്ടവയാണ്.
കെ.എസ്.ആർ.ടി.സിയുടെ 4714 ബസുകൾ പൊളിക്കേണ്ടി വരും. ആരോഗ്യ വകുപ്പിലെ 868 വാഹനങ്ങളും മോട്ടോര്‍ വാഹന വകുപ്പില്‍ 68 വാഹനങ്ങളും സ്ക്രാപ് ചെയ്യണം.