web analytics

ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടി ഒഴിവാകും; യാത്രകൾ സുരക്ഷിമാക്കാൻ കേരളത്തിലും ‘കവച്’ വരുന്നു; ആദ്യ ഘട്ടം ഈ റൂട്ടിൽ

തിരുവനന്തപുരം: ട്രെയിൻ യാത്രകൾ സുരക്ഷിമാക്കാൻ കേരളത്തിലും ‘കവച്’ വരുന്നു.’Kavach’ is also coming in Kerala to make train journeys safer

ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റെയിൽ പാതയായ എറണാകുളം – ഷൊർണ്ണൂർ സെക്ഷനിലാണ് സുരക്ഷാ സംവിധാനം സ്ഥാപിക്കുന്നത്.

106 കിലോമീറ്ററിൽ കവച് നടപ്പാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ റെയിൽവെ ആരംഭിച്ചു.

പദ്ധതിക്കായി 67.99 കോടി രൂപ മതിപ്പ് ചെലവിൽ ദക്ഷിണ റെയിൽവെ ടെൻഡർ ക്ഷണിച്ചു.

ഒക്ടോബർ 24 ആണ് അവസാന തിയതി. 540 ദിവസമാണ് പദ്ധതി പൂർത്തീകരിക്കാനുള്ള കാലാവധി.

നിലവിൽ രാജ്യത്ത് 1465 കിലോമീറ്ററിൽ കവച് സംവിധാനമുണ്ട്. 3000 കിലോമീറ്ററിൽ ജോലി പുരോ​ഗമിക്കുകയാണ്.

ഇതിന് പുറമെ 7,228 കി.മീ പാതയിൽ കൂടി പദ്ധതി നടപ്പാനുള്ള അനുമതി കേന്ദ്രസർക്കാർ നൽകി കഴിഞ്ഞു. ഇതിലാണ് കേരളവും ഇടം നേടിയത്.

റെയിൽവെയുടെ സുരക്ഷയ്‌ക്കും അടിസ്ഥാന സൗകര്യ വികസത്തിനും പ്രഥമ പരി​ഗണയാണ് നരേന്ദ്രമോദി സർക്കാർ നൽകുന്നത്.

പത്ത് വർഷം കൊണ്ട് സമാനകളില്ലാത്ത വികസനമാണ് മേഖലയിൽ നടപ്പിലാക്കിയത്. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് 30 സ്റ്റേഷനുകളാണ് പുനർനിർമിക്കുന്നത്.

തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷൻ പുതുക്കിപ്പണിയാൻമാത്രം 496 കോടി രൂപയാണ് അനുവദിച്ചത്.

എന്താണ് കവച്?

ഒരേ പാതയില്‍ ഓടിയെത്തുന്ന രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടി ഒഴിവാക്കുന്ന സുരക്ഷാ സംവിധാനമാണ് കവച്.

റേഡിയോ ഫ്രീക്വൻസി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കവച് ലോക്കോ പൈലറ്റുമാർക്ക് സിഗ്‌നൽ സംബന്ധിച്ച് മുന്നറിയിപ്പ് നൽകും.

ചുവന്ന സിഗ്‌നൽ തെറ്റായി മറികടന്നാൽ ഓട്ടമാറ്റിക് ബ്രേക്ക് പ്രവർത്തിച്ച് ട്രെയിൻ നിൽക്കും.

ഇന്ത്യൻ റെയിൽവെയുടെ കീഴിൽ ലക്നൗവിൽ പ്രവർത്തിയ്‌ക്കുന്ന ആർ.ഡി.എസ്.ഒ എന്ന ഗവേഷണ സ്ഥാപനം കവച് വികസിപ്പിച്ചത് . ലോകത്തിൽ ഇത്തരത്തിലുള്ള സംവിധാനങ്ങളിൽ മുൻനിരയിലുള്ള ഒന്നായാണ് കവച് ഗണിക്കപ്പെടുന്നത്.”

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത്

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത് സോഷ്യൽ മീഡിയയിൽ...

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം

കരാട്ടെ ക്ലാസിൽ 11-കാരി മരിച്ചു; പരിശീലനത്തിനിടെ ദാരുണാന്ത്യം കൊല്ലം: അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ...

ബസ് സ്റ്റാൻഡിൽ വയോധികയെ ഉപേക്ഷിച്ചു; മണിക്കൂറുകൾ ഒറ്റയ്ക്ക്, പൊലീസ് രക്ഷപ്പെടുത്തി

ബസ് സ്റ്റാൻഡിൽ വയോധികയെ ഉപേക്ഷിച്ചു; മണിക്കൂറുകൾ ഒറ്റയ്ക്ക്, പൊലീസ് രക്ഷപ്പെടുത്തി എറണാകുളം: കെഎസ്ആർടിസി...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ

വിദേശികൾ ഇല്ലാതെ ആഡംബര യാത്രകള്‍ക്ക് മന്ദഗതി; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ ജയ്പൂർ:...

Related Articles

Popular Categories

spot_imgspot_img