web analytics

സ്കൂളിൽ നിന്ന് വെള്ളം കുടിച്ച പെൺകുട്ടി മരിച്ചു; ഒമ്പതു വിദ്യാർഥികൾ ആശുപത്രിയിൽ

ബിഹാർ: നളന്ദയിൽ സ്‌കൂളിൽ നിന്നും വെള്ളം കുടിച്ചതിനെ തുടർന്ന് പെൺകുട്ടി മരിച്ചു. ഒമ്പത് വിദ്യാർത്ഥികൾ അസുഖ ബാധിതരായി ചികിത്സയിലാണ്. നളന്ദ ജില്ലയിലെ കസ്തൂർബാ ഗാന്ധി ഗേൾസ് സ്കൂളിൽ തിങ്കളാഴ്ചയാണ് സംഭവം.(One girl dies, nine students fall ill after drinking water in school)

സ്‌കൂൾ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള ആർ.ഒ പ്ലാന്‍റിലെ പൈപ്പിൽ നിന്ന് വെള്ളം കുടിച്ചതിനെ തുടർന്ന് ചില വിദ്യാർഥികൾക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതായി നളന്ദ ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ശുഭങ്കർ പറഞ്ഞു. ഉടൻതന്നെ അവരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘സ്‌കൂളിൽ സ്ഥാപിച്ചിട്ടുള്ള ആർ.ഒ സംവിധാനത്തിൽ നിന്നുള്ള കുടിവെള്ളം കുടിച്ച് വിദ്യാർത്ഥികൾക്ക് അസുഖം വന്നതാകാമെന്നാണ് പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നത്. സ്‌കൂളിലെ ആർ.ഒ സംവിധാനം ശരിയായി പരിപാലിക്കുന്നില്ലെന്നും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വെള്ളത്തി​ന്‍റെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. സ്‌കൂൾ വാർഡനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ടെന്നും ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് കർശന നടപടി സ്വീകരിക്കുമെന്നും ഡി.എം അറിയിച്ചു. മരിച്ച പെൺകുട്ടിയുടെ ആന്തരാവയവ സാമ്പിളുകളും രാസപരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ഡി.എം വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

Related Articles

Popular Categories

spot_imgspot_img