ഐഫോണ്‍ കടലില്‍ വീണപ്പോള്‍ അത് കടിച്ചെടുത്ത് തിരികെ നൽകി; കോളര്‍ ബെല്‍റ്റ് ധരിച്ച ആ ചാരത്തിമിംഗിലം ചത്ത നിലയില്‍

സ്റ്റാവഞ്ചര്‍ (നോര്‍വേ): റഷ്യ പരിശീലനം നല്കി അയച്ച ചാരത്തിമിംഗിലമെന്ന് സംശയിക്കുന്ന ബെലൂഗ ഇനത്തില്‍പ്പെട്ട ഹ്വാള്‍ദിമിര്‍ ചത്ത നിലയില്‍.Hvaldimir, a beluga species suspected to be a gray whale trained and sent by Russia, is dead.

നോര്‍വേയ്‌ക്ക് സമീപം കടലിലാണ് ഹ്വാള്‍ദിമിറിനെ ചത്തനിലയില്‍ കണ്ടെത്തിയത്. നോര്‍വേയിലെ സ്റ്റാവഞ്ചര്‍ നഗരത്തിന് സമീപം റിസവിക ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയ അച്ഛനും മകനുമാണ് ഹ്വാള്‍ദിമിറിനെ ചത്തനിലയില്‍ കണ്ടെത്തിയത്.

ആണ്‍ ബെലൂഗ തിമിംഗിലമായ ഹ്വാള്‍ദിമിറിനെ ആദ്യമായി കണ്ടെത്തിയത് 2019ലാണ്. 1225 കിലോഗ്രാമോളം ഭാരവും 14 അടി നീളവുമുള്ള വെള്ളനിറത്തിലുള്ള കുഞ്ഞന്‍ തിമിംഗിലമാണ് ഹ്വാള്‍ദിമിര്‍. വടക്കന്‍ നോര്‍വേയിലെ തീരനഗരമായ ഹമ്മര്‍ഫെസ്റ്റിന് സമീപം കടലില്‍ മത്സ്യത്തൊഴിലാളികളാണ് ആദ്യമായി ഹ്വാള്‍ദിമിറിനെ കണ്ടത്.

കഴുത്തില്‍ ‘സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നിന്നുള്ള ഉപകരണം’ എന്ന് രേഖപ്പെടുത്തിയ കോളര്‍ ബെല്‍റ്റ് കണ്ടതോടെയാണ് ഹ്വാള്‍ദിമിര്‍ റഷ്യയുടെ ചാരത്തിമിംഗിലമാണെന്ന സംശയമുയര്‍ന്നത്.

കോളര്‍ബെല്‍റ്റില്‍ ക്യാമറയും ഘടിപ്പിച്ചിരുന്നു. നോര്‍വീജിയന്‍ ഭാഷയില്‍ തിമിംഗിലം എന്നര്‍ഥം വരുന്ന ‘ഹ്വാല്‍’, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുടിന്റെ പേരിന്റെ ഭാഗമായ ‘വ്ളാദിമീര്‍’ എന്നീ വാക്കുകള്‍കൂട്ടിച്ചേര്‍ത്താണ് ചാരത്തിമിംഗിലത്തിന് ഹ്വാള്‍ദിമിര്‍ എന്ന പേര് നല്കിയത്.

അതേസമയം, റഷ്യ ഹ്വാള്‍ദിമിറിന്റെ ഉടമസ്ഥത ഏറ്റെടുക്കാത്തതിനാല്‍ ചാരത്തിമിംഗിലമെന്ന കാര്യം നിഗമനമായി മാത്രം നിലനില്‍ക്കുകയാണ്.

മൂന്ന് മുതല്‍ ഇരുനൂറിലധികം വരെ അംഗങ്ങളുള്ള സംഘങ്ങളായാണ് ഈ തിമിംഗിലങ്ങള്‍ ജീവിക്കുന്നത്. എന്നാല്‍ മറ്റ് ബെലൂഗ തിമിംഗിലങ്ങളില്‍നിന്ന് വ്യത്യസ്തമായി മനുഷ്യര്‍ കൂടുതലായെത്തുന്ന ഭാഗത്താണ് ഹ്വാള്‍ദിമിര്‍ ചുറ്റിക്കറങ്ങിയിരുന്നത്.

2019ല്‍ ഒരു സ്ത്രീയുടെ ഐഫോണ്‍ കടലില്‍ വീണപ്പോള്‍ അത് കടിച്ചെടുത്ത് തിരികെ നല്കിയതിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട് ഹ്വാള്‍ദിമിര്‍. ഇതിന്റെവീഡിയോ വൈറലായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

Other news

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം

നേരേ മാധ്യമങ്ങൾക്ക് മുന്നിൽപോയി പറയുന്ന രീതി മാറ്റിയെടുക്കണം കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ നേരേ...

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം

അമീബിക് മസ്തിഷ്ക ജ്വരം; 2 പേരുടെ നില ഗുരുതരം കോഴിക്കോട്: കേരളത്തെ പിടിമുറുക്കി...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ

ബാങ്കിൽ മോഷണശ്രമം; പ്രതി പിടിയിൽ കൊല്ലം: നിലമേലിലെ സ്വകാര്യ ബാങ്കിൽ നടന്ന മോഷണശ്രമത്തിൽ...

Related Articles

Popular Categories

spot_imgspot_img