web analytics

പോകുന്നത് മന്ത്രിയോ? അതോ പാർട്ടി അധ്യക്ഷ നോ? എൻ സി പി യിൽ തർക്കം; ചരടുവലികൾ അവസാന ഘട്ടത്തിലേക്ക്

കൊച്ചി: കേരളത്തിലെ എൻസിപിയിലെ വിഭാ​ഗീയത രൂക്ഷമെന്ന് റിപ്പോർട്ട്. സംസ്ഥാന മന്ത്രിസഭയിലെ പാർട്ടി പ്രതിനിധി എ കെ ശശീന്ദ്രനെ നീക്കാൻ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ശ്രമം ഊർജ്ജിതമാക്കി.Controversy in NCP; The tug-of-war is on its way to the final stage

അതേസമയം, പി സി ചാക്കോയെ സംസ്ഥാന അധ്യക്ഷന്റെ കസേരയിൽ നിന്നും താഴെ ഇറക്കാനുള്ള ചരടുവലികൾ ശശീന്ദ്രനും ആരംഭിച്ചു. ഇതോടെ എൻസിപി സംസ്ഥാന ഘടകത്തിലെ തർക്കങ്ങൾ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്.

ആദ്യകാലം മുതൽ കേരളത്തിലെ എൻസിപിയിൽ എ കെ ശശീന്ദ്രന് വലിയ സ്വാധീനമുണ്ടായിരുന്നു. എന്നാൽ, നിലവിൽ സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുടെ പൂർണനിയന്ത്രണത്തിലേക്ക് പാർട്ടി സംവിധാനങ്ങളെത്തി.

ഇതോടെയാണ് ശശീന്ദ്രനെ മാറ്റി തോമസ്‌ കെ. തോമസ് എം.എൽ.എ.യെ മന്ത്രിയാക്കാനുള്ള ശ്രമങ്ങൾ പി സി ചാക്കോ ആരംഭിച്ചത്. മന്ത്രിപദം വച്ചുമാറുന്നത് സംബന്ധിച്ച് നേരത്തേ തന്നെ പാർട്ടിക്കുള്ളിൽ ധാരണയുണ്ടെന്നാണ് ഔദ്യോഗിക നേതൃത്വം വ്യക്തമാക്കുന്നത്.

സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ, ശശീന്ദ്രൻ വിഭാഗവുമായി തെറ്റിയതോടെയാണ് തോമസ് കെ. തോമസിനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവരാൻ തീരുമാനിച്ചത്. മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നത് തടയാൻ ശശീന്ദ്രൻ വിഭാഗവും നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

പി.സി. ചാക്കോയെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാനാണ് അവർ ആലോചിക്കുന്നത്. ചാക്കോ ദേശീയ വർക്കിങ് പ്രസിഡന്റായ സാഹചര്യത്തിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മുഴുവൻസമയ ആളെ വയ്ക്കണമെന്ന ആവശ്യമാണ് ശശീന്ദ്രൻ വിഭാഗം ദേശീയ നേതൃത്വത്തിനു മുന്നിൽ വയ്ക്കുന്നത്. ഇതിനായി നേതാക്കൾ ദേശീയാധ്യക്ഷൻ ശരത്പവാറിനെ കാണും.

വരവുചെലവു കണക്കുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് ചാക്കോയും ശശീന്ദ്രൻ വിഭാഗവും തമ്മിൽ ഇടയുന്നതിലേക്ക് എത്തിയത്. ശശീന്ദ്രൻ വിഭാഗത്തിനാണ് പാർട്ടിയിലെ ട്രഷറർ സ്ഥാനം. കണക്കിൽ പിഴവ് ആരോപിച്ച് ചാക്കോ ശശീന്ദ്രൻ വിഭാഗത്തിനെതിരേ നീങ്ങി. അതിനുപിന്നാലെ ശശീന്ദ്രൻ വിഭാഗം സംസ്ഥാന പ്രസിഡന്റിനെ മാറ്റുന്നതിനുള്ള രഹസ്യയോഗം കോഴിക്കോട്ട്‌ വിളിച്ചുചേർത്തു.

എൻ.സി.പി.യിൽ ശശീന്ദ്രൻ വിഭാഗം ആദ്യംമുതൽ പ്രബലമായിരുന്നു. പി.സി. ചാക്കോയെ കോൺഗ്രസിൽനിന്ന് എൻ.സി.പി.യിലേക്ക് കൊണ്ടുവരുന്നതിന് മുൻകൈയെടുത്തതും അവരായിരുന്നു.

ബഹുഭൂരിഭാഗം ജില്ലാ പ്രസിഡന്റുമാരും ചാക്കോയ്ക്ക് ഒപ്പമാണ് ഇപ്പോൾ. ചാക്കോ ശക്തമായി നീങ്ങിയാൽ, അതിനെ പ്രതിരോധിക്കാനുള്ള ശേഷി പാർട്ടിക്കുള്ളിൽ ശശീന്ദ്രൻ വിഭാഗത്തിനില്ല.

ഇപ്പോൾ നടക്കുന്ന മന്ത്രിമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സി.പി.എം. തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറച്ച വിശ്വാസം ചാക്കോ പക്ഷത്തിനുണ്ട്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയും അവർ ഉറപ്പിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

കേരളത്തിൽ ഹോട്ടലുകൾ അടച്ചുതുടങ്ങി; ‘ഒരുലക്ഷം ഹോട്ടലുകൾ പ്രതിസന്ധിയിൽ’

കേരളത്തിൽ ഹോട്ടലുകൾ അടച്ചുതുടങ്ങി; ‘ഒരുലക്ഷം ഹോട്ടലുകൾ പ്രതിസന്ധിയിൽ’ തിരുവനന്തപുരം: ഇറാനും ഇസ്രയേൽ–അമേരിക്ക സഖ്യവും...

‘ഗണേഷ് കുമാറിനെതിരായ പരാതി കുടുംബ പ്രശ്നം’; മന്ത്രിക്ക് പിന്തുണയുമായി സ്പീക്കർ എ എൻ ഷംസീര്‍

‘ഗണേഷ് കുമാറിനെതിരായ പരാതി കുടുംബ പ്രശ്നം’; മന്ത്രിക്ക് പിന്തുണയുമായി സ്പീക്കർ എ...

തലസ്ഥാനത്ത് പുത്തൻ അതിഥികൾ! ലിയോയ്ക്കും നൈലയ്ക്കും ജനിച്ച കുട്ടിക്കുറുമ്പന്മാർക്ക് പേരിട്ടു; വൈറലായി ‘സിംബയും സൂരിയും’

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാന നഗരിയിലെ മൃഗശാലയിൽ ഇപ്പോൾ ഉത്സവലഹരിയാണ്. സന്ദർശകരുടെ കണ്മണികളായ...

‘സ്ത്രീകൾക്ക് സൗജന്യ യാത്രയാണെങ്കിൽ പുരുഷന്മാർക്കും വേണം’; കെഎസ്ആർടിസി ഫ്രീ യാത്ര പ്രഖ്യാപനത്തിൽ രാഹുല്‍ ഈശ്വർ

‘സ്ത്രീകൾക്ക് സൗജന്യ യാത്രയാണെങ്കിൽ പുരുഷന്മാർക്കും വേണം’; കെഎസ്ആർടിസി ഫ്രീ യാത്ര പ്രഖ്യാപനത്തിൽ...

വിവാഹവാഗ്ദാനം നൽകി പീഡനം, പണവും സ്വർണവും തട്ടിപ്പ്; കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ് സംരംഭകൻ അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡനം, പണവും സ്വർണവും തട്ടിപ്പ്; കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ്...

നേമത്ത് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം; കൗൺസിലർ വൈഷ്ണ സുരേഷ് സ്ഥാനാർഥിയാകുമോ

നേമത്ത് കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കം; കൗൺസിലർ വൈഷ്ണ സുരേഷ് സ്ഥാനാർഥിയാകുമോ തിരുവനന്തപുരം: നിയമസഭ...

Related Articles

Popular Categories

spot_imgspot_img