മലയാള സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഭയം കൂടാതെ പരാതി നൽകാൻ പുതിയ സംവിധാനവുമായി പൊലീസ്. ഇ മെയിൽ വഴിയും ഫോൺ നമ്പർ വഴിയും ഇനിമുതൽ പരാതികൾ അറിയിക്കാം. (Kerala Police has introduced a new mechanism for filing complaints against women in the film industry)
digtvmrange.pol@kerala.gov. എന്ന മെയിൽ ഐഡിയിൽ പരാതി നൽകാം. അന്വേഷണ സംഘത്തിലെ ഡി.ഐ.ജി അജീത ബീഗത്തിന്റെ ഇ-മെയിൽ ഐ.ഡിയാണിത്. 0471-2330747 എന്ന നമ്പറിലും പരാതികൾ അറിയിക്കാം.
ഇതുവഴി ലഭിക്കുന്ന പരാതികൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്തായിരിക്കും രജിസ്റ്റർ ചെയ്യുക. പരാതി ഉന്നയിക്കുന്നവരുടെ സ്വകാര്യത മാനിച്ചുമാത്രമേ നടപടികൾ സ്വീകരിക്കൂ.
ഇങ്ങനെ പരാതി ലഭിച്ചാൽ മൊഴിയടക്കം ശേഖരിക്കുന്ന നടപടികളിലേക്ക് പൊലീസിന് കടക്കാൻ സാധിക്കും. പരാതികളിൽ സ്വകാര്യത മാനിച്ചുള്ള നടപടികളായിരിക്കും പൊലീസ് സ്വീകരിക്കുക.