web analytics

ആളെ വേണ്ടത്ര പരിചയമില്ലെന്ന് തോന്നുന്നു; റോള്‍സ് റോയ്‌സ് വാങ്ങാനെത്തിയ മലയാളി കോടീശ്വരനോട് വല്ല മിത്സുബിഷിയും നോക്കാൻ പറഞ്ഞ് ഡീലർ; അതേ കാർ സ്വന്തമാക്കിയ ശേഷം ചെയ്തത്

മുമ്പ് റോള്‍സ് റോയ്‌സ് കാറുകള്‍ വളരെ വിരളമായി മാത്രമായിരുന്നു ഇന്ത്യന്‍ നിരത്തുകളില്‍ കണ്ടിരുന്നത്. Prominent businessman Joy Alukas has revealed how he faced humiliation from a Rolls-Royce dealer.

എന്നാല്‍ ഇന്ന് ടാക്‌സിയായി വരെ റോള്‍സ് റോയ്‌സ് കാറുകള്‍ നിരത്തില്‍ ഓടുന്നതായി കാണാം. ഏകദേശം 25 വര്‍ഷം മുമ്പ് ഇന്ത്യന്‍ നിരത്തുകളില്‍ റോള്‍സ് റോയ്‌സ് കാറുകള്‍ കാണുന്നത് അപൂര്‍വമായ കാഴ്ചയായിരുന്നു. 

അതുകൊണ്ട് തന്നെ റോള്‍സ് റോയ്‌സ് ഷോറൂമിലെത്തിയ ഇന്ത്യക്കാര ജീവനക്കാര്‍ അപമാനിച്ചുവെന്ന തരത്തില്‍ ഒരുപാട് കഥകളും പുറത്ത് വന്നിരുന്നു. അവയില്‍ പലതും വ്യാജ വാര്‍ത്തകള്‍ ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്.

തനിക്ക് റോൾസ് റോയ്സ് ഡീലറിൽ നിന്നുള്ള അപമാനം നേരിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ വ്യവസായിയായ ജോയ് ആലുക്കാസ്. അതേ കാർ തന്നെ സ്വന്തമാക്കിയാണ് അദ്ദേഹം പ്രതികാരം ചെയ്തത്.

ആഡംബരത്തിന്റെ അവസാന വാക്കായി കരുതപ്പെടുന്നവയാണ് റോൾസ് റോയ്സ് കാറുകൾ. നിലവിൽ പ്രമുഖ ഇന്ത്യൻ വ്യവസായിയും, മലയാളിയുമായ ജോയ് ആലുക്കാസിനെ റോൾസ് റോയ്സ് ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചിരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നു. 

ഈ സംഭവത്തെക്കുറിച്ച് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും, എം.ഡിയുമായ ജോയ് ആലുക്കാസ് തന്നെയാണ് തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്.

സംഭവം നടക്കുന്നത് 2000 വർഷത്തിൽ ദുബായിലാണ്. ദുബായ് ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ജോയ് ആലുക്കാസിന് ജ്വല്ലറി ബിസിനസുകളുണ്ട്. 

ദുബായിലെ റോൾസ് റോയ്സ് ഷോറൂം ഒരിക്കൽ ജോയ് ആലുക്കാസ് സന്ദർശിക്കുകയുണ്ടായി. എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് അദ്ദേഹത്തോട് ജീവനക്കാരിൽ ഒരാൾ ആരാഞ്ഞു. 

തനിക്ക് റോൾസ് റോയ്സ് കാറുകൾ ഇഷ്ടമാണെന്നും, അവ നോക്കാൻ വേണ്ടി വന്നതാണെന്നും അദ്ദേഹം മറുപടി നൽകി.

ഉപഭോക്താവിനെ രാജാവായി കാണേണ്ട ഷോറൂം ജീവനക്കാരൻ നേരെ മറിച്ചാണ് പെരുമാറിയത്. ഇവിടെ നിന്ന് പോയി അടുത്തുള്ള മിത്സുബിഷി ഷോറൂമിൽ പോയി കാറുകൾ പരിശോധിക്കുക എന്നാണ് റോൾസ് റോയ്സ്‍ ഡീലർഷിപ്പ് ജീവനക്കാരൻ അദ്ദേഹത്തോട് പറഞ്ഞത്. ഇതിൽ അപമാനിതനായ ജോയ് ആലുക്കാസ് അപ്പോഴത്തെ വാശിക്ക് അതേ കാർ തന്നെ വാങ്ങിയാണ് അപമാനത്തിന് മറുപടി നൽകിയത്.

എന്നാൽ കാർ വാങ്ങിയ ശേഷം തനിക്ക് ഇതിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ബിസിനസ് വളർച്ചയ്ക്ക് ഈ കാർ എങ്ങനെ ഉപയോഗിക്കാം എന്നായി പിന്നീടുള്ള ചിന്ത. ദുബായിൽ നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനമായി റോൾസ് റോയ്സ് കാർ നൽകാൻ തീരുമാനിച്ചു. ഈ നീക്കം ജ്വല്ലറി ബിസിനസ് വളർച്ചയ്ക്ക് അക്കാലത്ത് സഹായകമായതായി ജോയ് ആലുക്കാസ് പറയുന്നു.

അന്ന് റോൾസ് റോയ്സ് കാറുകൾ ആവശ്യമില്ലെന്ന് കരുതിയെങ്കിലും ഇന്ന് റോൾസ് റോയ്സ് ഗോസ്റ്റ്, കള്ളിനൻ ഉൾപ്പെടെയുള്ള മോഡലുകൾ അദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്. കേരളത്തിൽ തൃശ്ശൂരിൽ നിന്നാണ് ജോയ് ആലുക്കാസ് തന്റെ ബിസിനസ് യാത്ര ആരംഭിക്കുന്നത്. 

സംസ്ഥാനത്തെ ഒരു ജ്വല്ലറി സ്റ്റോറിൽ നിന്നാണ് തുടക്കം. ഇന്ന് വിവിധ രാജ്യങ്ങളിലായി ജ്വല്ലറി ശൃംഘലകൾ ഗ്രൂപ്പിന് സ്വന്തമായിട്ടുണ്ട്. റിയൽ എസ്റ്റേറ്റ്, ലൈഫ് സ്റ്റൈൽ മേഖലകളിലും ബിസിനസ് സാന്നിദ്ധ്യമുണ്ട്. ഇന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പിന് 369174 കോടി രൂപയുടെ മൂല്യമാണുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇടുക്കിയിലെ ഈ സ്കൂളിൽ പരീക്ഷയെഴുതിയത് 7 ജോഡി ട്വിൻസ്…

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇടുക്കിയിലെ ഈ സ്കൂളിൽ പരീക്ഷയെഴുതിയത് 7 ജോഡി ട്വിൻസ്… തൊടുപുഴ:...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മിൽ പൊട്ടിത്തെറി! പാളയത്തിൽ പട കണ്ട് അമ്പരന്ന് നേതൃത്വം

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മിൽ പൊട്ടിത്തെറി! പാളയത്തിൽ പട കണ്ട് അമ്പരന്ന് നേതൃത്വം കോഴിക്കോട്:...

ആലപ്പുഴയിൽ വികസന വിസ്മയം: എസി റോഡും പെരുമ്പളം പാലവും ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആലപ്പുഴ: കുട്ടനാടിന്റെയും പെരുമ്പളം ദ്വീപ് നിവാസികളുടെയും പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് മുഖ്യമന്ത്രി...

‘മാർച്ച് 21-ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും’; ജ്യോതിഷിയുടെ യുദ്ധ പ്രവചനം വൈറൽ

‘മാർച്ച് 21-ന് ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കും’; ജ്യോതിഷിയുടെ യുദ്ധ പ്രവചനം വൈറൽ ഇന്ത്യയും...

Related Articles

Popular Categories

spot_imgspot_img